12ാമത് വാർഷികാഘോഷത്തിെൻറ ഭാഗമായി സൗദിയിൽ ലുലു സൂപർ ഫെസ്റ്റ് സമ്മാന പദ്ധതി പ്രഖ്യാപിക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റിെൻറ 12ാമത് വാർഷികാഘോഷത്തിെൻറ ഭാഗമായി ലുലു സൂപർ ഫെസ്റ്റ് എന്ന പേരിൽ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. നവംബർ ഏഴ് മുതൽ 20 വരെ സൗദിയിലെ 20 ഹൈപർമാർക്കറ്റുകളിലായി 1,000 ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നേടാം. 1,000 റിയാൽ വിലമതിക്കുന്ന ലുലു ഷോപിങ് വൗച്ചറുകളാണ് ഓരോ വിജയിക്കും ലഭിക്കുന്നത്. നറുക്കെടുപ്പിനായി കാത്തിരിക്കാതെ ഉപഭോക്താക്കൾക്ക് ബില്ല് ചെയ്യുമ്പോൾ തന്നെ വിജയിയാണോ എന്നറിയാൻ പറ്റുന്ന തരത്തിലാണ് സമ്മാന പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ എല്ലാ വിഭാഗത്തിലെയും മികച്ച 50 ഉൽപന്നങ്ങൾക്ക് ഗംഭീര വിലക്കിഴിവും നേടാം. മികച്ച എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭ്യമാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട് ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച്, മറ്റ് ആക്‌സസറീസ് എന്നിവക്ക് പ്രത്യേക വിലക്കുറവും നേടാം.
സൗദി അറേബ്യയിലെ ഉപഭോക്താക്കളുമായുള്ള ആത്മബന്ധമാണ് ലുലുവിെൻറ വിജയത്തിന് പിന്നിലെന്ന് ലുലു സൗദി ഹൈപർമാർക്കറ്റ് ഡയറക്ടർ ഷഹീം മുഹമ്മദ്, ലുലു ഹൈപർ മാർക്കറ്റ് ഈസ്റ്റേൺ പ്രൊവിൻസ് റീജനൽ ഡയറക്ടർ അബ്ദുൽ ബഷീർ എന്നിവർ പറഞ്ഞു. സമ്മാനപദ്ധതി സൗദി അറേബ്യയിലെ ഉപഭോക്താക്കളോടുള്ള നന്ദിയാണെന്നും ഇരുവരും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.