ഒരാളുടെ മരണത്തിനിടയാക്കിയ തബൂക്കിലെ പെട്രോൾ പമ്പിലെ തീപിടിത്തം
Posted On
date_range Updated On
date_range തബൂക്കിൽ പെട്രോൾ പമ്പിൽ അഗ്നിബാധ: ഒരു മരണം, രണ്ട് പേർക്ക് പരിക്ക്
തബൂക്ക്: സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ പെട്രോൾ പമ്പിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം. രണ്ട് പേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി വേഗം തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.
മരിച്ചയാളും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല. തീപിടിത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റെന്നും ഒരാൾ മരിച്ചെന്നും നാശനഷ്ടങ്ങളുണ്ടായെന്നും സൗദി സിവിൽ ഡിഫൻസ് ‘എക്സി’ൽ പോസ്റ്റ് ചെയ്തു. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
റെഡ് ക്രസൻറ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തീപിടിത്തത്തെ തുടർന്ന കനത്ത പുക പ്രദേശമാകെ മൂടിയിരുന്നു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.