ദമ്മാം: കേരള കലാ കായിക സാംസ്കാരിക വേദിയും ലുലു മാൾ ദമ്മാമും സംയുക്തമായി സംഘടിപ്പിച് ച ഓണാഘോഷ പരിപാടിയായ ‘ഓണോത്സവം-2019’ ശ്രദ്ധേയമായി. രണ്ടുദിവസം നീണ്ടുനിന്ന ഓണാഘോഷ പരി പാടിയിൽ പൂക്കള മത്സരവും വടംവലി മത്സരവും ഏറെ ആകർഷകമായി. സ്രാകൊ ജനറൽ മാനേജർ ഫഹദ് സൗദ് അൽ ഗദ്രാൻ ഉദ്ഘാടനം ചെയ്തു. ലുലു ഈസ്റ്റേൺ പ്രൊവിൻസ് കമേഴ്സ്യൽ മാനേജർ ഹാഷിം ഓണസന്ദേശം നൽകി. ലുലു മാൾ ജനറൽ മാനേജർ സുനീർ, സ്രാകൊ പ്രതിനിധി തോമസ് ക്രസ്റ്റ, ജമാൽ വില്ല്യാപ്പള്ളി എന്നിവർ സംസാരിച്ചു.
പ്രവിശ്യയിലെ 16 ടീമുകൾ പങ്കെടുത്ത വടംവലി മത്സരത്തിെൻറ ഫൈനലിൽ വോൾേട്ടജ് ദമ്മാമും ആഹാ സെവൻസ് കല്ലൂസും ഏറ്റുമുട്ടിയപ്പോൾ വോൾേട്ടജ് ദമ്മാം വിജയികളായി. കിഴക്കൻ പ്രവിശ്യയുടെ ചരിത്രത്തിൽ ഒരു മാളിൽവെച്ചുനടക്കുന്ന ആദ്യ വടംവലി ടൂർണമെൻറാണ് ലുലു മാൾ ദമ്മാമിൽ അരങ്ങേറിയത്.
പൂക്കളമത്സരത്തിൽ സിക്സ് സ്റ്റാർസ് ഖോബാറും ടീം തെക്കേക്കരയും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കേരള കലാ സാംസ്കാരിക വേദി പ്രസിഡൻറ് അസ്ലം ഫറോക്, സെക്രട്ടറി ഷാഫി സൂപ്പി, നിസാർ ആലപ്പി, ഷമീർ പനങ്ങാടൻ, സത്താർ കല്ലുവാതുക്കൽ, സലാം പരപ്പനങ്ങാടി, സിന്ധു ബിനു, ഹുസ്ന ആസിഫ്, അനു ദിലീപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം, ഓണപ്പാട്ടുകൾ, കുച്ചിപ്പുടി, കോൽക്കളി, ഒപ്പന, നാടൻപാട്ടുകൾ, ചെണ്ടമേളം, സെമി ക്ലാസിക്കൽ ഡാൻസ് തുടങ്ങി കേരളത്തിെൻറ മുഴുവൻ കലാരൂപങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.