ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ഒമാനില്‍ ജീവിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും എൻെറ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. സുല്‍ത്താന്‍ ഹൈതം ബിൻ താരീഖിനും അദ്ദേഹത്തിൻെറ സർക്കാറിനും ഒമാന്‍ ജനതക്കും സമാധാനവും പുരോഗതിയും ഐശ്വര്യവും തുടര്‍ന്നും ഉണ്ടാകട്ടെ എന്ന് എൻെറ പേരിലും ഇന്ത്യന്‍ സർക്കാറിൻെറ പേരിലും ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിൻെറ പേരിലും ആശംസിക്കുന്നു. ഇന്ത്യയും ഒമാനുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ പേരിലും ഇന്ത്യന്‍ സമൂഹത്തിനു മെച്ചപ്പെട്ട രീതിയില്‍ ഒമാനില്‍ ജീവിക്കാനും ജോലി ചെയ്യാനും നൽകുന്ന അവസരങ്ങളുടെ പേരിലും സുല്‍ത്താനോടും അദ്ദേഹത്തിൻെറ സർക്കാറിനോടുമുള്ള നന്ദിയും അറിയിക്കുന്നു.
ഒമാന്‍ തങ്ങളുടെ രണ്ടാം വീടായി കാണുന്ന എൻെറ ഇന്ത്യന്‍ സഹോദരങ്ങള്‍ ഒമാൻെറയും ഇന്ത്യയുടെയും വികസനത്തിനും അഭിവൃദ്ധിക്കും ഉതകുന്ന വിധത്തില്‍ തുടര്‍ന്നും നല്ല രീതിയില്‍ അര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്ത് മുന്നോട്ടു പോകുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 73 വർഷങ്ങൾ പിന്നിടുേമ്പാൾ ഇന്ത്യ ആധുനികവും ചലനാത്മകവുമായ രാജ്യമായി മാറിക്കഴിഞ്ഞു. 1.35 ശതകോടി ഇന്ത്യക്കാർ തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അഭിലാഷങ്ങളുമെല്ലാം സാക്ഷാത്കരിക്കാൻ ഒരേ മനസ്സോടെ പ്രയത്നിക്കുകയാണ്. നരേന്ദ്രമോദി സർക്കാർ രാജ്യത്തിൻെറ സാമൂഹിക-സാമ്പത്തിക പുരോഗതിക്കായി സുപ്രധാന നടപടികളാണ് കൈക്കൊണ്ടത്. സംരംഭക സൗഹൃദം, നികുതിപരിഷ്കരണം, ഭവന-അടിസ്ഥാന സൗകര്യ വികസനം, ആയുഷ്മാൻ ഭാരത് തുടങ്ങി രാജ്യത്തിൻെറ അടുത്ത ഘട്ട വികസനത്തിന് അടിസ്ഥാനമിടുന്ന നിരവധി മേഖലകളിൽ ഇന്ത്യ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ നടുവിലാണ് ലോകം. ലോകരാഷ്ട്രങ്ങൾ ഒരുമിച്ച് നീങ്ങിയാൽ മാത്രമേ കോവിഡ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കഴിയുകയുള്ളൂവെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. കോവിഡ് വിരുദ്ധ പോരാട്ടത്തിനായി 130 രാഷ്ട്രങ്ങൾക്കാണ് ഇന്ത്യ വൈദ്യസഹായം നൽകിയത്. മേഖലയിലെ ഇന്ത്യയുടെ ഏറ്റവും അടുത്തതും വിശ്വസ്തനുമായ പങ്കാളിയാണ് ഒമാൻ. പൊതുവായുള്ള താൽപര്യങ്ങളിലും മുൻഗണനകളിലും അടിസ്ഥാനമാക്കിയുള്ളതാണ് ആ ബന്ധം. പതിവായുള്ള ഉന്നതതല സന്ദർശനങ്ങളും കൈമാറ്റങ്ങളും ഇരു രാഷ്ട്രങ്ങളും തമ്മിൽ തന്ത്രപ്രധാനമായ ബന്ധം വളർത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ട്.
വ്യാപാര-വാണിജ്യ, മാനവവിഭവശേഷി, പ്രതിരോധ മേഖലകളിലും ഇരു രാഷ്ട്രങ്ങളും തമ്മിൽ സഹകരണം വളർത്തിയെടുക്കാനും ഇത്തരം ഉന്നതതല സന്ദർശനങ്ങൾ വഴി കഴിഞ്ഞു. കോവിഡ് പ്രതിസന്ധിക്കാലത്തും തന്ത്രപ്രധാനമായ ഇൗ സഹകരണം തടസ്സമില്ലാതെ തുടർന്നു. കോവിഡ് രോഗികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ഇന്ത്യക്കാരായ ആരോഗ്യ പ്രവർത്തകർ ഒമാനി സഹോദരങ്ങളുമായി തോളോടു തോൾ ചേർന്നാണ് പ്രവർത്തിച്ചത്. ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് ഒമാൻ സർക്കാർ പ്രതിസന്ധികാലത്ത് നൽകിയ കരുതൽ വിലമതിക്കാൻ കഴിയാത്തതും അഭിനന്ദനാർഹവുമാണ്. ആഗോളതലത്തിലെ വിതരണ ശൃംഖലകൾ പലതും തടസ്സപ്പെട്ടപ്പോഴും ഇന്ത്യയിൽനിന്ന് ഭക്ഷ്യോൽപന്നങ്ങളും മറ്റ് അവശ്യസാധനങ്ങളും ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് തടസ്സമൊന്നുമില്ലാതെ എത്തി. കോവിഡാനന്തര കാലത്തും ഇന്ത്യ-ഒമാൻ സഹകരണത്തിന് വിപുലമായ സാധ്യതകളും അവസരങ്ങളുമാണ് ഉള്ളത്.
വിഷൻ 2040 പദ്ധതിക്കു കീഴിൽ മുൻഗണന നൽകുന്ന മേഖലകളിലെല്ലാം ഒമാൻെറ ശക്തനായ പങ്കാളിയാകാൻ ഇന്ത്യക്ക് സാധിക്കും. ഖനനം, ചരക്കുഗതാഗതം, ഭക്ഷണവും കാർഷിക മേഖലയും, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ ശക്തമായ സഹകരണത്തിന് അവസരങ്ങളുണ്ട്. ബഹിരാകാശം, െഎ.ടി,സൈബർ സാേങ്കതിക മേഖലകളിലെ ഇന്ത്യയുടെ ശേഷി ഒമാനും പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക്കൽ കോഒാപറേഷൻ (െഎടെക്) പദ്ധതിയിൽ ഒമാനുമായി സഹകരിച്ചുവരുന്നുണ്ട്. ഇൗ സഹകരണം വർധിപ്പിക്കാനും പദ്ധതിയുണ്ട്. ഇന്ത്യ-ഒമാൻ ഉഭയകക്ഷി സഹകരണം വരുംവർഷങ്ങളിൽ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇൗ ലക്ഷ്യം സാക്ഷാത് കരിക്കുന്നതിനായി ഒമാൻ സർക്കാറുമായും ഒമാനിലെ ജനങ്ങളുമായും ഒമാനിലെ ഇന്ത്യന്‍ സമൂഹവുമായും കൂടുതൽ ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് ഇന്ത്യൻ എംബസി പ്രതീക്ഷിക്കുന്നത്. മുനുമഹാവർ ഇന്ത്യൻ അംബാസഡർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.