ഖമീസ് മുശൈത്ത്: പേമാരിയും പ്രളയവും ദുരിതം തീര്‍ത്ത അസീര്‍ മേഖല മഴ നിലച്ചതിന്‍െറ ആശ്വാസത്തില്‍. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത ശക്തമായ മഴയിലും മഞ്ഞിലും ഉണ്ടായ നാശ നഷ്ടങ്ങളും അപകടങ്ങളും ഉദ്യോഗസ്ഥര്‍ വിലയിരുത്തി വരുന്നതേയുള്ളൂ. വ്യാഴാഴ്ച മഴ മാറിനിന്നത് അസീറില്‍ രക്ഷാപ്രവര്‍ത്തനത്തിന് വേഗത കൂട്ടി. വിവിധയിടങ്ങളില്‍ റോഡില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണ്ണും നീക്കം ചെയുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നൂറ് കണക്കിന് തൊഴിലാളികളും വാഹനങ്ങളും മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരും രംഗത്തിറങ്ങി. അബ്ഹ ദര്‍ബ് ചുരം റോഡ് പൂര്‍ണമായി സഞ്ചാര യോഗ്യമാകാന്‍ ദിവസങ്ങള്‍ എടുക്കും.
ബുധനാഴ്ച രാത്രി അടച്ച അല്‍ സുദ-അല്‍ ഷബായിന്‍ റോഡ് ഇന്നലെ രാവിലെ തുറന്നത് ആശ്വാസമായി. മൊഹായില്‍ റോഡില്‍ മലയിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടത് പൂര്‍ണമായി ഒഴിവാക്കി.
അബ്ഹയിലും സറാത്ത് അബീദയിലും ഉച്ചയോടെ ശക്തമായ മൂടല്‍ മഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു.വൈകുന്നേരത്തോടെ മഴയും തണുപ്പും ശക്തി പ്രാപിച്ചത് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണമായി. രാത്രിയോടെ മഴ വീണ്ടും കനക്കുമോ എന്ന ആശങ്കയിലാണ് അസീര്‍ മേഖലയിലെ ജനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.