ജിദ്ദ: യു.എ.ഇ തീരത്ത് സൗദി എണ്ണടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. രണ്ട് ടാങ്കറുകൾക്ക് കാര്യമായ കേടുപാട് സംഭവിച്ചതായി ഉൗർജമന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് സ്ഥിരീകരിച്ചു. എന്നാൽ ആക്രമണത്തിൽ ആൾനാശമോ എണ്ണചോർച്ചയോ സംഭവിച്ചിട്ടില്ല. അമേരിക്കയിലേക്കുള്ള എണ്ണക്കപ്പലാണ് ആക്രമണത്തിന് വിധേയമായത്. ലോകത്തെ ചരക്കുഗതാഗതത്തിന് നേരെയുള്ള ഭീഷണിയെ അന്താരാഷ്ട്രസമൂഹം ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ എണ്ണവിപണിക്കും സമ്പദ്വ്യവസ്ഥക്കും ഭീഷണിയാണിത് എന്ന് അദ്ദേഹം പറഞ്ഞു. ഫുജൈറ തീരത്ത് നാല് ചരക്കുകപ്പലുകൾക്കുനേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. മേഖലയിലൂടെയുള്ള ചരക്കുനീക്കം അടിമറിക്കാൻ ഇറാനോ അവരുമായി ബന്ധമുള്ളവരോ ശ്രമിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പു നൽകിയതിനു പിന്നാലെയായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.