????? ?.?.??.?? ????????? ??????? ???? ?????????? ???????? ??????????

ഒ.െഎ.സി.സി തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഒാഫിസ്​ തുറക്കും

ജിദ്ദ: ശറഫിയ്യയിൽ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറക്കാൻ ഒ.​െഎ.സി.സി തീരുമാനിച്ചു. രാത്രി ഒമ്പതു മുതൽ 11 വരെ പ് രവർത്തിക്കും. ‘പ്രവാസികളെ ഒരുമിക്കാം, കൈകോർക്കാം ഇന്ത്യക്കായി’ എന്ന ശീർഷകത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത് തും. ജോഷി വർഗീസ് കൺവീനറും നാസിമുദ്ദീൻ മണനാക് ജോ. കൺവീനറുമായി പ്രവാസി ക്ഷേമ നിധി സഹായ കേന്ദ്രം രൂപവത്​കരിക്കാനും തീരുമാനിച്ചു.


സമൂഹിക മാധ്യമങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ മീഡിയ വളണ്ടിയർമാരെ തെരഞ്ഞെടുത്ത്​ പരിശീലനം നൽകും.
ജനറൽ സെക്രട്ടറി മമ്മദ് പൊന്നാനി കൺവീനറും സെക്രട്ടറി മുജീബ് തൃത്തല ജോ കൺവീനറുമായി സമതി രൂപവത്​കരിച്ചു. 0508659343 , 0596470880 എന്ന മൊബൈൽ, വാട്​സ്​ ആപ്​ നമ്പറുകളിൽ രജിസ്​റ്റർ ചെയ്യാം. റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. അലവി ആറുവീട്ടിൽ ഉദ്ഘാടനം ചെയ്തു. റഷീദ് കൊളത്തറ, പാപ്പറ്റ കുഞ്ഞി മുഹമ്മദ്, ഷുക്കൂർ വക്കം, സിദ്ദിഖ് മുവാറ്റുപുഴ, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, ഹാഷിം കോഴിക്കോട്, നൗഷീർ കണ്ണൂർ, അയൂബ് പന്തളം, അഗസ്​റ്റിൻ ബാബു തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും സെക്രട്ടറി അനിയൻ ജോർജ് നന്ദിയും പറഞ്ഞു.

Tags:    
News Summary - oicc-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.