കുവൈത്ത്​ അതിർത്തിയിൽ ഡ്രോൺ ആക്രമണം: സൗദി അറേബ്യയും ജി.സി.സി.യും ശക്തമായി പ്രതിഷേധിച്ചു

റിയാദ്: കുവൈത്തി​െൻറ വടക്കൻ അതിർത്തി മേഖലകൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണത്തെ സൗദി അറേബ്യ കടുത്ത ഭാഷയിൽ അപലപിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്ന ഇത്തരം നടപടികൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

കുവൈത്തി​െൻറ വടക്കൻ അതിർത്തിയിലെ രണ്ട് കേന്ദ്രങ്ങളിലാണ് ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തത്. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും തകർക്കാനുള്ള ഇത്തരം പ്രകോപനപരമായ ശ്രമങ്ങളെ സൗദി അറേബ്യ പൂർണമായും തള്ളിക്കളയുന്നു. അയൽരാജ്യങ്ങൾക്കും ഗൾഫ് മേഖലയ്ക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ തടയാൻ ഇറാഖ് സർക്കാർ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന് സൗദി ഊന്നിപ്പറഞ്ഞു.

കുവൈത്ത്​ സർക്കാരിനും ജനങ്ങൾക്കും സൗദി അറേബ്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തി​െൻറ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി കുവൈത്ത്​ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദിയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സംഭവത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവിയും കടുത്ത പ്രതിഷേധം അറിയിച്ചു. ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണം അന്താരാഷ്​ട്ര നിയമങ്ങളുടെയും അയൽപക്ക മര്യാദകളുടെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കുവൈറ്റിന്റെ സുരക്ഷ ഉറപ്പാക്കാൻ കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്നും, അംഗരാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നീക്കത്തെയും ഒന്നിച്ച് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Drone attack at Kuwait border: Saudi Arabia and GCC strongly protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.