ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സതീശൻ പാച്ചേനി അനുസ്മരണ
യോഗത്തിൽനിന്ന്
ജുബൈൽ: മുൻ കണ്ണൂർ ജില്ല ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ മൂന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു.
പ്രസിഡന്റ് നജീബ് നസീർ അധ്യക്ഷതവഹിച്ചു. ദമ്മാം റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം അനുസ്മരണ പ്രഭാഷണം നടത്തി.
കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും കണ്ണൂർ രാഷ്രീയത്തിന്റെയും ഒഴുച്ചുകൂടാനാകാത്ത മുഖമായിരുന്നു സതീശൻ പാച്ചേനി.
ആദർശം മുഖമുദ്രയാക്കിയ അദ്ദേഹം സ്ഥാനമാനങ്ങൾക്കതീതമായി വളർച്ചയിലും തളർച്ചയിലും കോൺഗ്രസിന്റെ പിന്നിൽ അണിനിരന്ന നേതാവായിരുന്നു. സൗമ്യമായ ഇടപെടലുകൾ കൊണ്ട് എല്ലായ്പ്പോഴും മാതൃക സൃഷ്ടിച്ച സതീശൻ പാച്ചേനിയെപ്പോലെയുള്ള ഒരു നേതാവിന്റെ വിയോഗം കോൺഗ്രസിന് നികത്താനാകാത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി നേതാക്കളായ അരുൺ കല്ലറ, ലിബി ജെയിംസ്, നസീർ തുണ്ടിൽ, അൻഷാദ് ആദം, അജ്മൽ താഹ, കെ.പി ഷമീം, പ്രിയ അരുൺ, ഷാജിദ് കാക്കൂർ, നജീബ്, തോമസ് മാമൂടൻ, നിതിൻ, ജെയിംസ്, റഷീദ് ശൂരനാട്, മുർത്തദ, സതീഷ് കുമാർ, ഷലൂജ ശിഹാബ്, അൻസാരി, മഹേഷ് ജയകുമാർ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.