ഒ.​ഐ.​സി.​സി ജി​ദ്ദ തൃ​ശൂ​ർ ജി​ല്ല ക​മ്മ​റ്റി ‘സു​ജി​ത്തി​നൊ​പ്പം’ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ നി​ന്ന് 

ഒ.​ഐ.​സി.​സി പ്ര​തി​ഷേ​ധ സം​ഗ​മം

ജി​ദ്ദ: കു​ന്നം​കു​ളം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട ചൊ​വ്വ​ന്നൂ​ർ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് വി.​എ​സ്. സു​ജി​ത്തി​നെ ത​ല്ലി​ച്ച​ത​ച്ച പൊ​ലീ​സി​ന്റെ കി​രാ​ത ന​ട​പ​ടി​യി​ലും തൃ​ശൂ​രി​ലെ പീ​ച്ചി ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന പൊ​ലീ​സ് തേ​ർ​വാ​ഴ്ച​ക​ൾ​ക്കെ​തി​രെ​യും കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഒ.​ഐ.​സി.​സി ജി​ദ്ദ തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ‘ജി​ത്തി​നൊ​പ്പം’ എ​ന്ന​പേ​രി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഒ.​ഐ.​സി.​സി റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹ​ക്കിം പാ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ദ്ദ തൃ​ശൂ​ർ ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് നാ​സ​ർ സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ നാ​ഷ​ന​ൽ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ജി​ല്ല, റീ​ജ​ന​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

റീ​ജ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ഷ​രീ​ഫ് അ​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​സ്ഹാ​ബ് വ​ർ​ക്ക​ല, മു​ജീ​ബ് തൃ​ത്താ​ല, യൂ​നു​സ് കാ​ട്ടൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റ്‌ രാ​ധാ​കൃ​ഷ്ണ​ൻ ക​വു​മ്പാ​യി, ഹെ​ല്പ് ഡെ​സ്ക് ക​ൺ​വീ​ന​ർ അ​ലി തേ​ക്കു​തോ​ട് , മ​ക്ക ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ലിം ക​ണ്ണ​നാം​കു​ഴി, ജി​ല്ല ക​മ്മി​റ്റി വൈ. ​പ്ര​സി​ഡ​ന്റു​മാ​രാ​യ ക​ല്ലു​വ​ള​പ്പി​ൽ അ​ബ്ദു​ൽ​കാ​ദ​ർ , സി​ബി പെ​രി​ഞ്ഞ​നം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​തി​ഥി​ക​ളാ​യി എ​ത്തി​യ പ്ര​വാ​സി കോ​ണ്ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി അം​ഗം അ​സീ​സ് ബാ​ലു​ശ്ശേ​രി, മ​ല​പ്പു​റം പോ​രൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ്‌ പോ​രൂ​ർ തു​ട​ങ്ങി​യ​വ​രും പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി വേ​ണു അ​ന്തി​ക്കാ​ട് സ്വാ​ഗ​ത​വും ജി​ല്ല ട്ര​ഷ​റ​ർ ഷാ​ന്റോ കീ​ട്ടി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

News Summary - OICC protest rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.