ഒ.ഐ.സി.സി ‘ആദരവ് 2025’ പരിപാടി അൽ റയാൻ മെഡിക്കൽ ഗ്രൂപ് മാനേജർ മുഷ്ത്താഖ് അലി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രവാസി വിദ്യാർഥികൾ, ഒ.ഐ.സി.സി കുടുംബത്തിലെ വിജയികളായ റിയാദിലെയും നാട്ടിലെയും വിദ്യാർഥികൾ എന്നിവരെയാണ് ആദരിച്ചത്. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ‘ആദരവ് 2025’ പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രമുഖർ സംബന്ധിച്ചു.
അൽ റയാൻ മെഡിക്കൽ ഗ്രൂപ് മാനേജർ മുഷ്താഖ് അലി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷതവഹിച്ചു. ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ രഘുനാഥ് പറശ്ശിനിക്കടവ് ആമുഖം പറഞ്ഞു. യഹ്യ കൊടുങ്ങല്ലൂർ, അഡ്വ. എൽ.കെ. അജിത്, സുരേഷ് ശങ്കർ, അബ്ദുല്ല വല്ലാഞ്ചിറ, സജീർ പൂന്തുറ, ഷുക്കൂർ ആലുവ, ബാലു കുട്ടൻ, അബ്ദുൽ കരീം കൊടുവള്ളി, മൃദുല വിനീഷ്, സ്മിത മുഹിയുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും മലപ്പുറം ജില്ല പ്രസിഡനന്റ് സിദ്ധീഖ് കല്ലുപറമ്പൻ നന്ദിയും പറഞ്ഞു.
എക്സലൻസ് അവാർഡിന് അർഹത നേടിയ വിദ്യാർഥികളായ ഹൈഫ ജൂലിനർ അബ്ദുൽ കരീം, സാമിയ സാജിദ ഷഫീർ, അനു റോസ് ജോമോൻ, മുന ഖാലിദ്, ഹിബ യു.ആർ റഹ്മാൻ, അഫ്ല മുസ്തഫ എന്നീ വിദ്യാർഥികൾക്ക് റഹ്മാൻ മുനമ്പത്ത്, സലീം ആർത്തിയിൽ, ഷാനവാസ് മുനമ്പത്ത്, സൈഫ് കായങ്കുളം, ഹക്കീം പട്ടാമ്പി, രാജു പാപ്പുള്ളി എന്നിവർ സമ്മാനിച്ചു.
വിവിധ ജില്ലകളിൽനിന്നും വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മാത്യു എറണാകുളം, നാസർ വലപ്പാട്, ഷാജി മഠത്തിൽ, ഉമർ ഷരീഫ്, അൻസാർ വർക്കല, ബാബുക്കുട്ടി, നസീർ ഹനീഫ, സിജോ ചാക്കോ, ഹരീന്ദ്രൻ പയ്യന്നൂർ, വഹീദ് വാഴക്കാട്, മൊയ്തീൻ മണ്ണാർക്കാട് എന്നിവർ വിതരണം ചെയ്തു. അശ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ, നാസർ ലെയ്സ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.