Posted On
date_range Updated On
date_range സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി അനുശോചിച്ചു
ജിദ്ദ: വർത്തമാനകാലത്തെ കലുഷിതമായ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ കണ്ണിയായും മതേതര രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളികളിൽ പ്രമുഖനുമായിരുന്ന സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുടെ നിര്യാണം ഏറെ ദുഃഖകരവും രാജ്യത്തിന്റെ പ്രതിപക്ഷ നേതൃനിരയിൽ വലിയ വിടവ് സൃഷ്ടിക്കുന്നതുമാണെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടിപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.