പറന്തമാൻ
Posted On
date_range Updated On
date_range നാലു വർഷമായി നാട്ടിൽ പോകാനാകാത്ത തമിഴ്നാട്ടുകാരൻ റിയാദിൽ ജീവനൊടുക്കി
റിയാദ്: ഫൈനൽ എക്സിറ്റ് അടിച്ച് നാലു വർഷമായിട്ടും നാടണയാൻ കഴിയാതിരുന്ന തമിഴ്നാട് സ്വദേശി റിയാദിൽ ജീവനൊടുക്കി. കന്യാകുമാരി ബെതെൽപ്പുറം മേക്കൻകറൈ സ്വദേശി പറന്തമാനെയാണ് (52) റിയാദ് ശുമൈസിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ്: സെൽവമണി. മാതാവ്: രാമലക്ഷ്മി. ഭാര്യ: ജിനി. മക്കൾ: പവിത്ര, റോജ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഹനീഫ മുതുവല്ലൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.