റിയാദിൽ രുചിയും നിറവും സംഗീതവും നിറച്ച് 'ഫോര്‍ക മെഗാമേള 2026'

റിയാദ്: ഫെഡറേഷൻ ഓഫ് റീജിണൽ കേരളയിറ്റ് അസോസിയേഷൻ (ഫോർക) ഇരുപതാം വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചു. ‘ഫോർക മെഗാ മേള 2026’ എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികൾ നടന്നു.

ഷോല മാളിലെ ഹൈപ്പർ അൽ വഫയിൽ നടന്ന ആഘോഷത്തിൽ വിവിധ പ്രാദേശിക സംഘടന പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു. രണ്ട് പതിറ്റാണ്ടായി റിയാദിലെ പ്രാദേശിക സംഘടനകളെ ഒരുമിപ്പിക്കുന്ന ഫോർകയുടെ സേവനപാരമ്പര്യം അനുസ്മരിച്ചുകൊണ്ട് ഇന്ത്യൻ അംബാസഡർ എച്ച്.ഇ. ശ്രീ വിപുൽ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സമൂഹത്തിന്റെ ഒത്തൊരുമയും സേവന പ്രവര്‍ത്തനങ്ങളും അംബാസഡര്‍ പ്രത്യേകം എടുത്തു പറഞ്ഞു. അംഗസംഘടനകളുടെ പ്രതിനിധികളുമായി സംവദവും  ഇന്‍ഡോ അറബ് സാംസ്കാരിക പരിപാടികളും ആസ്വദിച്ചു.

ചടങ്ങിൽ ചെയർമാൻ റഹ്മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ഫോർക രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, അറബ്‌കോ രാമചന്ദ്രൻ, ഭാരവാഹികളായ ജയൻ കൊടുങ്ങല്ലൂർ, മുഹമ്മദ് ഖാൻ, ഗഫൂർ കൊയിലാണ്ടി, എൻ.ആർ.കെ ഫോറം ചെയർമാൻ സി.പി മുസ്തഫ, മീഡിയ ഫോറം പ്രതിനിധി ഷംനാദ് കരുനാഗപ്പള്ളി, അൽ വഫ മാനേജർ ഫഹദ്, ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിൻസിപ്പൽ മൈമൂന അബ്ബാസ്, ജോസഫ് അതിരുങ്കൽ, ഡോ. ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ജനറൽ കൺവീനർ ഉമ്മർ മുക്കം സ്വാഗതവും ട്രഷറർ ജിബിൻ സമദ് നന്ദിയും പറഞ്ഞു. ഫോർകയുടെ സ്ഥാപക നേതാക്കളായ നാസർ കാരന്തൂർ, ഉമ്മർ മുക്കം, സൈഫ് കായംകുളം, അലി ആലുവ, അബ്ദുല്ല വല്ലാഞ്ചിറ എന്നിവരെ അംബാസഡർ ചടങ്ങിൽ ആദരിച്ചു. ടൈറ്റിൽ സ്പോൺസറും പ്രോഗ്രാം പങ്കാളിയുമായ ഷോല മാൾ -ഹൈപ്പർ അൽ വഫക്കു ള്ള ഉപഹാരം നാസർ നെസ്റ്റോ, അംബാസഡറിൽ നിന്ന് സ്വീകരിച്ചു.

റിയാദിൽ ഇരുപത് വർഷത്തിലേറെയായി സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്ന അംഗസംഘടനകളിൽ നിന്നുള്ള ആരീഫ് വൈശ്യം വീട്ടിൽ, കബീർ മജീദ്, അലി വാരിയത്ത്, ഹാഷിക് വലപ്പാട്, അസ്‌ലം പാലത്ത്, ഗഫൂർ കൊയിലാണ്ടി, ഷാജി മഠത്തിൽ, അഷ്റഫ് മുണ്ടയിൽ, പി.പി യൂസഫ്, അബ്ദുൽസലാം, അലക്സാണ്ടർ തങ്കച്ചൻ, മജീദ് മൈത്രി, ഗോപിനാഥ്, അറബ്‌കോ രാമചന്ദ്രൻ, സിദ്ദീഖ് തുവ്വൂർ, ജാഫർ കിളിയാനി, റഫീഖ് കൊച്ചിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

പ്രോഗ്രാം കൺവീനർമാരായ കരീം കാനാമ്പുറം, വിനോദ് കൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .  ഗായകരായ സലീം കോടത്തൂർ, ഷെയ്ഖ അബ്ദുല്ല, സജീർ പട്ടുറുമാൽ,  ഹിബ ബദറുദ്ധീൻ ചാവക്കാട് എന്നിവരുടെ സംഗീത മേളയും റിയാദിലെ കലാകാരന്മാരുടെയും നൃത്തവിദ്യാലയങ്ങളുടെയും അവതരണങ്ങളും ചടങ്ങിൽ നടന്നു.

മെഗാ ഫുഡ് ഫെസ്റ്റ് മത്സരവും ഹാഷിഖ് വലപ്പാട്, സൈഫുറഹ്മാൻ കൊടുങ്ങല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കളറിങ്, പെൻസിൽ ഡ്രോയിങ് മത്സരങ്ങളും സംഘടിപ്പിച്ചു. 

വളണ്ടിയർ ക്യാപ്റ്റൻ അഖിനാസ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സെയ്ദ് ജാഫർ തങ്ങൾ, ഫെർമിസ്, മനാഫ്, ഷാഹിർ, ഷിബു ഉസ്മാൻ, സലാം, നിസാർ പള്ളിക്കശേരി, മജീദ് മൈത്രി, നവാസ് നന്മ, മുസ്തഫ പുന്നിലത്ത്, അഫ്സല്‍ , ഷാനവാസ്, ഷബീര്‍ വരിക്കപള്ളി, അബ്ദുല്‍ ജലീല്‍, നാസര്‍ വലപ്പാട്, ലത്തീഫ് തെച്ചി, ഷബീര്‍ വരിക്കപള്ളി, മജീദ്‌ മൈത്രി, കബീര്‍ കാടന്‍സ്, നിസാര്‍ പള്ളിക്കശേരില്‍, ബിനോയ്‌ മത്തായി, ഷാജി മഠത്തില്‍, അസ്‌ലം പാലത്ത്, മുഹ്സിന്‍ തലാപ്പില്‍ തുടങ്ങിയവർ പരിപാടികൾ കോഡിനേഷൻ നടത്തി. ഹിബ അബ്ദുല്‍ സലാം പ്രോഗ്രാം അവതാരകയായിരുന്നു.

Tags:    
News Summary - FORCA Mega Mela 2026 in Riyadh Filled with Flavor, Color, and Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.