വർക്കല സ്വദേശി ദമ്മാമിൽ മരിച്ചു

ദമ്മാം: തിരുവനന്തപുരം വർക്കല സ്വദേശി ബാബു പൊടിയൻ (45) ഹൃദയാഘാതത്തെ തുടർന്ന്​ ദമ്മാമിൽ നിര്യാതനായി.  സൈപം കമ്പനിയിൽ ടെക്നിക്കൽ ഓഫീസറായിരുന്നു. ഞായറാഴ്​ച രാവിലെ ജോലിക്കി​െട നെഞ്ചുവേദനയെ തുടർന്ന് അൽമാന ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ നീന ക്രിയേറ്റീവ് സ്‌കൂളിലെ അധ്യാപികയാണ്. മക്കൾ ആര്യ (ഏഴാം ക്ലാസ്​, ഇന്ത്യൻ സ്‌കൂൾ), അമേയ (എൽ.കെ.ജി, അൽമുന സ്‌കൂൾ). മൃതദേഹം ഉടനെ തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സൈപം കമ്പനി പ്രതിനിധികൾ അറിയിച്ചു. തൃശൂർ മുളങ്കുന്നത്തുകാവിലാണ് ഇപ്പോൾ  സ്ഥിരതാമസം. 

Tags:    
News Summary - obit saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.