?????

വിജിലി​െൻറ മൃതദേഹം ഇന്ന്​ നാട്ടിലെത്തും

അൽജൗഫ്: ഇൗ മാസം അഞ്ചിന്​ സകാക്കയിൽ ജീവനൊടുക്കിയ തൃശ്ശൂർ പുറത്തൂർ, കാഞ്ഞൂർ കുടുംബത്തിലെ ജയദേവ് ^ വനജ ദമ്പതികളുടെ മകൻ വിജിലി​​െൻറ​ (28) മൃതദേഹം തിങ്കളാഴ്​ച നാട്ടിലെത്തും. ഞായറാഴ്ച വൈകീട്ട് 4.30ന്​ പുറപ്പെട്ട സൗദി എയർലൈൻസ്​ വിമാനത്തിൽ അൽജൗഫിൽ നിന്നും റിയാദിലേക്ക്​ കൊണ്ടുപോയ മൃതദേഹം തിങ്കളാഴ്ച രാവിലെ 10ന് അവിടെ നിന്ന്​​ പുറപ്പെട്ട് വൈകീട്ട് 4.30ഒാടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും. മരണ വിവരമറിഞ്ഞ് ജോർദാനിൽ നിന്നും നാട്ടിലെത്തിയ ഏക സഹോദരൻ ജെറിൽ ദേവും റിയാദിൽ നിന്നും നാട്ടിലെത്തിയ ബന്ധു നിഖിലും മറ്റും ബന്ധുക്കളും കൂടി മൃതദേഹം ഏറ്റുവാങ്ങി രാത്രിയിൽ തന്നെ വീട്ടുവളപ്പിൽ സംസ്കരിക്കും.

മരണത്തിനും ഒരു വർഷം മുമ്പ്​ സകാക്കയിലെത്തിയ വിജിൽ ഒരു സ്വകാര്യ കമ്പനിയിലാണ്​ ജോലി ചെയ്​തിരുന്നത്​. ഉച്ചക്ക്​ കമ്പനിയിൽ നിന്നും ബാങ്കിലേക്ക് എന്ന്​ പറഞ്ഞുപോയ യുവാവിനെ ഉച്ചയോടെ താമസസ്ഥലത്ത് ലുങ്കിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയ്ക്ക് കാരണം ഇപ്പോഴും അജ്ഞാതമാണ്. അവിവാഹിതനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അൽ-ജൗഫ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയും സാന്ത്വനം സമിതി കൺവീനറുമായ സുധീർ ഹംസയും കമ്പനിയിലെ സഹപ്രവർത്തകൻ കൊല്ലം സ്വദേശിയായ സൂപർവൈസർ യാക്കൂബും ബന്ധു നിഖിലും മുൻകൈയ്യെടുത്തു.

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.