Posted On
date_range Updated On
date_range ശ്വാസതടസ്സം; കൊടുങ്ങല്ലൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ശ്വാസതടസ്സം മൂലം തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി റിയാദിൽ മരിച്ചു. കാവുങ്ങൽ ഇബ്രാഹീം ഷമീർ (42) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കെ.എം.സി.സി ജീവകാരുണ്യപ്രവർത്തകൻ മഹബൂബ് കണ്ണൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
10 വർഷമായി റിയാദിലുള്ള ഇബ്രാഹിം ഷമീർ ഡ്രൈവറായിരുന്നു. ബത്ഹയിൽ കേരള മാർക്കറ്റിന് സമീപമായിരുന്നു താമസം. നാജിദയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഇഹ്സാൻ, ഹിബ ഫാത്വിമ.
ഖബറടക്കത്തിന് നടപടിക്രമങ്ങളുമായി കെ.എം.സി.സി സെൻട്രൻ കമ്മിറ്റി വെൽഫയർ ചെയൻമാൻ സിദ്ദീഖ് തുവ്വൂർ, മഹബൂബ് കണ്ണൂർ എന്നിവരും തൃശൂർ കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.