മുഹമ്മദ് ഫൈസൽ
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് പാലക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു. മണ്ണാർക്കാട് അലനല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ സ്വദേശി ചേർക്കയിൽ മുഹമ്മദ് ഫൈസൽ (49) ആണ് മരിച്ചത്.
ജിദ്ദ ശാറ ഹിറയിൽ മൊബൈൽ സൂഖിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന് നെഞ്ചുവേദനയെ തുടർന്ന് സൗദി ജർമ്മൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണം. ഭാര്യ: സുനീറ, നാല് മക്കളുണ്ട്. മരണാന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.