പ്രവാസം അവസാനിപ്പിക്കുന്ന എൻ.പി. അബൂബക്കർ ഹാജിക്കുള്ള ജിദ്ദ എസ്.ഐ.സിയുടെ ഉപഹാരം ഉബൈദുല്ല തങ്ങൾ കൈമാറുന്നു
ജിദ്ദ: മത, സാമൂഹിക, ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന നെല്ലിപറമ്പൻ അബൂബക്കർ ഹാജി മൂന്ന് പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നു. പ്രവാസത്തിെൻറ തുടക്കത്തിൽ ജിദ്ദ ബാബ് മക്കയിലെ മലയാളികളുടെ കൂട്ടായ്മകളിൽ സജീവമായിരുന്ന അബൂബക്കർ ഹാജി മുസ്ലിം ലീഗിെൻറ ആദ്യകാല പ്രവാസി സംഘടനയായ ചന്ദ്രിക റീഡേഴ്സ് ഫോറത്തിലും പിന്നീട് കെ.എം.സി.സിയിലും സജീവമായിരുന്നു. ജിദ്ദ ഇസ്ലാമിക് സെൻററിെൻറ തുടക്കക്കാരിൽ പ്രധാനിയായ അദ്ദേഹം ജിദ്ദയിൽ പ്രവാസികൾക്കിടയിൽ മഹല്ല് ശാക്തീകരണ ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഹജ്ജ് വെൽെഫയർ ഫോറം, വിഖായ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചു. നിലവിൽ കനിവ് ജിദ്ദ, ദാറുൽ ഹുദാ ജിദ്ദ ചാപ്റ്റർ, ജിദ്ദ നമ്പോലംകുന്ന് മഹല്ല് കമ്മിറ്റി തുടങ്ങിയ സംഘടനകളിൽ ഭാരവാഹിയായ ഇദ്ദേഹം സമസ്ത ഇസ് ലാമിക് സെൻറർ ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാനാണ്. സമസ്ത ഇസ്ലാമിക് സെൻറർ ജിദ്ദ കമ്മിറ്റി ദാറുസ്സലാം വില്ലയിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. അബൂബക്കർ ദാരിമി ആലമ്പാടി, മുസ്തഫ ബാഖവി ഊരകം, സൈനുൽ ആബിദീൻ തങ്ങൾ, മുജീബ് റഹ്മാനി, മുസ്തഫ ഫൈസി ചെറൂർ, നൗഷാദ് അൻവരി മോളൂർ, ഉസ്മാൻ എടത്തിൽ തുടങ്ങിയവർ സംസാരിച്ചു. ദിൽഷാദ് തലാപ്പിൽ സ്വാഗതവും ജാബിർ നാദാപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.