അസീർ പ്രവാസി സംഘം അബഹയിൽ സംഘടിപ്പിച്ച പ്രവാസി ഹെൽപ് ഡെസ്ക്
അബഹ: സംസ്ഥാന സർക്കാർ പ്രവാസികൾക്ക് നോർക്കയിലൂടെ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്ന പദ്ധതികളെക്കുറിച്ച് പ്രവാസികൾക്ക് അവബോധം നൽകാനും അംഗങ്ങളാക്കാനുമായി അസീർ പ്രവാസി സംഘം നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അസീറിന്റെ വിവിധ മേഖലകളിലായി നടത്താനുദ്ദേശിക്കുന്ന ക്യാമ്പിന്റെ അദ്യ പടിയെന്നോണമാണ് അബഹ മേഖലയിൽ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.
നോർക്ക തിരിച്ചറിയൽ കാർഡ്, ക്ഷേമനിധി, ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളിൽ അംഗങ്ങളാക്കുക എന്നതിനുപുറമെ ക്ഷേമനിധിയിൽ അടവുകൾ അടക്കാനും അടവ് മുടങ്ങിപ്പോയവയെ പുനരുജ്ജീവിപ്പിക്കാനും സഹായകരമാകും വിധത്തിലായിരുന്നു ക്യാമ്പ് പ്രവർത്തിച്ചത്.
പ്രവാസികൾക്ക് പ്രയോജനകരമായ നോർക്ക പദ്ധതികളിൽ അസീർ മേഖലയിലെ പരമാവധി പ്രവാസികളെ ചേർക്കാനാണ് അസീർ പ്രവാസി സംഘം ഉദ്ദേശിക്കുന്നതെന്ന് നോർക്ക സെൽ അംഗങ്ങളായ രഞ്ജിത്ത് വർക്കലയും രാജഗോപാൽ ക്ലാപ്പനയും അറിയിച്ചു. ക്യാമ്പ് നൂറുകണക്കിന് പ്രവാസികൾക്ക് ഗുണകരമായി. രഞ്ജിത്ത്, അനുരൂപ്, രാജൻ കായംകുളം, രാജേഷ് അൽറാജി, ഇബ്രാഹിം അരുൺ, ജലീൽ, ബാജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഖമീസ് മുശൈത്ത്, സറാത്തുബൈദ, ലഹദ്, തരീബ്, ദർബ് എന്നീ മേഖലകളിലും നോർക്ക രജിസ്ട്രേഷൻ ക്യാമ്പുകൾ ഉടൻ ആരംഭിക്കുമന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.