നൊറാക് ഇഫ്താർ സംഗമത്തിൽ നിന്ന്
ദമ്മാം: സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശമേകി കോട്ടയം കൂട്ടായ്മയായ ‘നൊറാക്’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്കൊപ്പം കോട്ടയം നിവാസികളും സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട മറ്റു വ്യക്തികളും പങ്കെടുത്തു. പ്രസിഡൻറ് പോൾ വർഗീസ്, ചെയർപേഴ്സൻ ഡോ. സിന്ധു ബിനു, ജനറൽ സെക്രട്ടറി ഷെറീഫ് ഖാൻ, ട്രഷറർ ജോയ് തോമസ്, എബ്രഹാം മാത്യു, ജോസഫ് മാത്യു, ബിജു മാത്യു, ബിനു പുരുഷോത്തമൻ, വിനോദ് കുമാർ, ഡെന്നീസ് ജോസഫ്, ജോസൻ ഒളശ്ശ, ഷാനവാസ്, സയിദ് അൻവർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.