നൂർ റിയാദ് ആഘോഷത്തിൽ കിങ് അബ്ദുൽ അസീസ് ചരിത്രകേന്ദ്രത്തിനടുത്ത് റഷ്യൻ കലാകാരന്മാർ ഒരുക്കിയ വർണ പ്രകാശത്താലുള്ള താഴികക്കുടം
റിയാദ്: നൂർ റിയാദ് ആഘോഷം കാണാനെത്തിയവരുടെ എണ്ണം അഞ്ചു ദിവസത്തിനുള്ളിൽ ഒരു ലക്ഷം കവിഞ്ഞതായി റിയാദ് റോയൽ കമീഷൻ ഉപദേഷ്ടാവ് അനസ് ബിൻ താരിഖ് നജ്മി പറഞ്ഞു. വാരാന്ത്യഅവധി ദിവസങ്ങളിലാണ് കൂടുതൽ സന്ദർശകരെത്തിയത്. പത്തോളം നയതന്ത്ര സംഘങ്ങളും പരിപാടി കണ്ടതായി ഉപദേഷ്ടാവ് പറഞ്ഞു. അതിരുകളോ മതിലുകളോ ഇല്ലാതെ റിയാദ് നഗരത്തെ തുറന്ന ആർട്ട് ഗാലറിയാക്കി മാറ്റുകയാണ് നൂർ റിയാദ് ആഘോഷത്തിലൂടെ ലക്ഷ്യമിടുന്നത്.
റിയാദ് നഗരത്തെ മനോഹരമാക്കാൻ 1000ത്തോളം കലാസൃഷ്ടികളാണ് സ്ഥാപിച്ചിരിക്കുന്നത്. സൗദിയിലെ പ്രതിഭകളുടെ കഴിവുകൾ കടഞ്ഞെടുക്കാനും ആഗോളതലത്തിൽ അതിനെ ബന്ധപ്പെടുത്താനും സഹായിക്കുന്നതാണ് ആഘോഷം. റിയാദിെൻറ വിവിധ ഭാഗങ്ങളിലായാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. ആരോഗ്യ മുൻകരുതൽ പാലിച്ച് നഗരത്തിനകത്തും പുറത്തുമുള്ളവർക്ക് പരിപാടികൾ കാണാൻ അവസരമുണ്ടെന്നും റിയാദ് റോയൽ കമീഷൻ ഉപദേഷ്ടാവ് പറഞ്ഞു.
കണ്ണഞ്ചിപ്പിക്കുന്ന വർണമനോഹര വിസ്മയ ദൃശ്യങ്ങൾ തീർത്ത് കഴിഞ്ഞ മാർച്ച് 18 വ്യാഴാഴ്ച രാത്രിയാണ് നൂർ റിയാദ് ആഘോഷം ആരംഭിച്ചത്. 17 ദിവസം നീണ്ടുനിൽക്കും. ആഘോഷങ്ങൾക്കിടയിൽ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ കോൺഫറൻസ് സെൻററിൽ 'നൂറുൻ അലൻ നൂർ' പ്രദർശനം ഒരുക്കിയിട്ടുണ്ട്. മൂന്നു മാസം നീണ്ടു നിൽക്കുന്നതാണിത്. വൈകീട്ട് ആറു മുതൽ രാത്രി ഒരു മണി വരെയാണ് സന്ദർശനസമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.