മെക് 7ന്റെ പുതിയ യൂനിറ്റ് ജിദ്ദ മഹ്ജറിൽ ഉദ്ഘാടനം ചെയ്തപ്പോൾ
ജിദ്ദ: സമൂഹ വ്യായാമ കൂട്ടായ്മയായ മെക് 7ന്റെ പുതിയ യൂനിറ്റിന്റെ ഔപചാരിക ഉദ്ഘാടനം മഹ്ജറിലെ അംബർ സ്റ്റേഡിയത്തിൽ നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 6.15ന് മഹ്ജറിലെ പഴയ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിൽ സമൂഹ വ്യായാമം നടക്കും. മെക് സെവൻ സൗദി ചീഫ് കോഓഡിനേറ്റർ മുസ്തഫ മാസ്റ്റർ യൂനിറ്റ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് കിണാശ്ശേരി അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് സൗദി മെക് 7 ചീഫ് ട്രെയിനർ അഹമ്മദ് കുറ്റൂർ നേതൃത്വം നൽകി. മെക് 7 സൗദി അംബാസഡർ സലാഹ് കാരാടൻ, ന്യൂ ഗുലൈൽ പോളിക്ലിനിക്ക് ഡോ. മെഹ്റൂഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
അബ്ബാസ് ചെമ്പൻ, കെ.കെ മുസ്തഫ, ഇസ്മായിൽ ബാപ്പു, രജീഷ്, മുജീബുറഹ്മാൻ തുടങ്ങിയവർ ആശംസകൾ നേർന്നു. മുസ്തഫ മാസ്റ്റർ, സലാഹ് കാരാടൻ, അഹമ്മദ് കുറ്റൂർ എന്നിവരെ പൊന്നാട അണിയിച്ചും യൂനിറ്റ് ട്രെയിനർമാരായ സുഹൈൽ, സുബൈർ, അനസ് എന്നിവർക്ക് ഉപഹാരം നൽകിയും ആദരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാകായിക പരിപാടികൾ നടന്നു. ശിഹാബ് തൂത, റഷീദ്, ജവാദ് തുടങ്ങിയവർ നേതൃത്വം നൽകി. യൂനുസ് താഴെക്കോട്, മുജീബുറഹ്മാൻ കാളികാവ്, ഫിറോസ് തുടങ്ങിയവർ ഗാനങ്ങളാലപിച്ചു. എം.സി സുഹൈൽ സ്വാഗതവും സി.ടി. മുഹമ്മദ് ശാകിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.