സാദിഖ് മങ്കട (പ്രസി), ഷംസീർ സ്വലാഹി
(ജന. സെക്ര), ശിഹാബ് അയനിക്കോട് (ട്രഷ)
ജിസാന്‍: ഇന്ത്യന്‍ ഇസ്ലാഹി സെൻററിന് പുതിയ ഭാരവാഹികള്‍ നിലവിൽവന്നു. ഇസ്ലാഹി സെന്ററില്‍ നടന്ന കൗണ്‍സിൽ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഇസ്ലാഹി സെൻറർ 17 അംഗ എക്സിക്യൂട്ടിവില്‍നിന്ന് ഒമ്പത് പേരാണ് ഭാരവാഹികൾ. അതോടൊപ്പം യൂത്ത് വിങ്, സ്റ്റുഡൻറ്സ് വിങ് ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജനറൽബോഡി യോഗം തെക്കൻ മേഖല പ്രസിഡൻറ് സിറാജ് ഖമീസ് ഉദ്ഘാടനം ചെയ്തു. സാദിഖ് മങ്കട അധ്യക്ഷത വഹിച്ചു. .
സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ഡോ. ഷഹീർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഷംസീർ സ്വലാഹി സ്വാഗതവും ആയത്തുള്ള നന്ദിയും പറഞ്ഞു. ഇസ്ലാഹി സെൻറർ ഭാരവാഹികൾ: സാദിഖ് മങ്കട (പ്രസി), ജമാല്‍ പത്തപ്പിരിയം, സൈനുദ്ദീന്‍ നസീര്‍ പട്ടാമ്പി, റസാഖ് വാഴക്കാട് (വൈ. പ്രസി), ഷംസീര്‍ സ്വലാഹി (ജന. സെക്ര), സുഫിയാന് ഫൈസല്‍, സുല്‍ഫിക്കര്‍ കൊല്ലം, മുജീബ് താമരശ്ശേരി (ജോ. സെക്ര), ശിഹാബ് അയനിക്കോട് (ട്രഷ). യൂത്ത് വിങ് ഭാരവാഹികൾ: ആയത്തുള്ള കാസർകോട് (പ്രസി), ഉമര്‍ മുഖ്താര്‍, നാദിര്‍ഷ കൊടുവള്ളി, ഷക്കീബ് റഹ്മാന് മമ്പാട് (വൈ. പ്രസി), സഫീര്‍ അരീക്കോട് (സെക്ര), നിബ്റാസ്, മുനാജ് മുക്കം, ഫവാസ് ഫൈസല്‍ (ജോ. സെക്ര), അസ്ഹറുദ്ദീന് കൊല്ലം (ട്രഷ).
സ്റ്റുഡൻറ്സ് വിങ് ഭാരവാഹികൾ: ഷഫീര്‍ ഫൈസല്‍ (പ്രസി), അബ്ദുല്‍ അസീസ്, സുല്‍ത്താന്‍ ഫൈസല്‍ (വൈ. പ്രസി), സക്കരിയ്യ നൗഷാദ് (സെക്ര), യുസഫ് ഫൈസല്‍, നാഇഫ് ഫൈസല്‍ (ജോ. സെക്ര), അബ്ദുറഊഫ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.