ജിദ്ദ നവോദയ ബവാദി സമ്മേളനം മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയ സാംസ്കാരിക വേദിയുടെ 31ാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് ബവാദി ഏരിയയിലെ ആറ് യൂനിറ്റ് സമ്മേളനങ്ങൾക്കുശേഷം ഏരിയ സമ്മേളനം പ്രദീപൻ മയ്യിൽ നഗറിൽ നടന്നു. മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം സമ്മേളനം ഉദ്ഘാടനം ചെയ്തു.
പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ലോക രാജ്യങ്ങളുടെയും ശ്രദ്ധയാകർഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷി പ്രമേയം രതീഷ് പൊന്നാനിയും അനുശോചന പ്രമേയം രാമകൃഷ്ണനും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി റഫീഖ് മമ്പാട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സജീവൻ മാവൂർ സാമ്പത്തിക റിപ്പോർട്ടും ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രവാസി പെൻഷൻ 5,000 രൂപയായി വർധിപ്പിക്കുക എന്ന പ്രമേയം രതീഷ് പൊന്നാനി, എസ്.ഐ.ആർ പ്രവർത്തനങ്ങൾ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അടിയന്തരമായി നിർത്തിവെക്കുക എന്ന പ്രമേയം യുവജനവേദി കൺവീനർ ഫഹജാസ് എന്നിവർ അവതരിപ്പിച്ചു. പൊതുചർച്ചകൾക്ക് കേന്ദ്ര പ്രസിഡന്റ് കിസ്മത്ത് മമ്പാട് മറുപടി നൽകി. സ്പോർട്സ് കൺവീനർ ഇസ്മാഈൽ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം അബ്ദുല്ല മുല്ലപ്പള്ളി സംസാരിച്ചു.
സലാം പയ്യന്നൂർ, സക്കീർ ഹുസൈൻ, സതീശൻ പൂതേരി എന്നിവർ ഉൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഏരിയ രക്ഷാധികാരി കെ.വി മൊയ്തീൻ അവതരിപ്പിച്ച അടുത്ത രണ്ടുവർഷത്തേക്കുള്ള ഭാരവാഹികളുടെ പാനൽ, സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു. ഇർഷാദ് മുണ്ടക്കയം സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: കെ.വി. മൊയ്തീൻ (രക്ഷാധികാരി), സജീവൻ മാവൂർ (പ്രസി.), സക്കീർ ഹുസൈൻ മണ്ണാർക്കാട് (സെക്ര.), രതീഷ് പൊന്നാനി (ട്രഷ.), ഹുസൈൻ, രതീഷ് കൂത്തുപറമ്പ് (വൈ. പ്രസി.), മുരളീധരൻ, രാമകൃഷ്ണൻ (ജോ. സെക്ര.). വിവിധ ഉപസമിതി കൺവീനർമാർ: മസ്ഊദ് (ജീവകാരുണ്യം), രമ്യ ലക്ഷ്മി(കുടുംബവേദി), ഫഹജാസ് (യുവജന വേദി), ഇസ്മാഈൽ (കായിക വേദി), മുസ്തഫ (കലാവേദി). എക്സിക്യൂട്ടീവ് അംഗങ്ങൾ: ഇസ്മാഈൽ, സതീശൻ പൂതേരി, അഷറഫ്, നജ്മുദ്ദീൻ, ബഷീർ, സനു, മുനീർ, ഷറഫുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.