റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒമ്പത് വിദേശികൾ കൂടി മരിച്ചു. മക്ക, ദക്ഷിണ സൗദിയിൽ ജീസാന് സമീപം ബേഷ് എന്നിവിടങ്ങളിലാണ് മരണം. ഇതോടെ മൊത്തം മരണസംഖ്യ 399 ആയി. തിങ്കളാഴ്ച 2148 പേർക്ക് കൂടി രോഗമുക്തിയുണ്ടായി. മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 45,668 ആയി. 2235 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
ആകെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 74795 ആയെങ്കിലും 28728 പേർ മാത്രമേ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളൂ. ഇതിൽ 384 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. പുതിയ രോഗികളിൽ 27 ശതമാനമാണ് സ്ത്രീകളുടെ സാന്നിദ്ധ്യം. 11 ശതമാനം കുട്ടികളുമാണ്. യുവാക്കൾ നാല് ശതമാനം.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 41 ശതമാനമാണ് സൗദി പൗരന്മാരുടെ എണ്ണം. ബാക്കി 59 ശതമാനം രാജ്യത്തുള്ള മറ്റ് വിവിധ രാജ്യക്കാരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,545 കോവിഡ് പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 7,22,079 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 37ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനക്ക് പുറമെ മൂന്നാം ഘട്ടമായി മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൂടി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
പുതിയ രോഗികൾ:
റിയാദ് 765, മക്ക 416, ജിദ്ദ 350, മദീന 184, ദമ്മാം 113, ജുബൈൽ 74, ഖോബാർ 58, ഹുഫൂഫ് 55, ഖത്വീഫ് 24, ബുറൈദ 24, ഹാഇൽ 20, ദഹ്റാൻ 15, തബൂക്ക് 12, ത്വാഇഫ് 10, അൽമബ്റസ് 9, മുസാഹ്മിയ 8, ഖമീസ് മുശൈത്ത് 7, ഹരീഖ് 7, അൽറസ് 6, താർ 6, ബേഷ് 5, ശറൂറ 5, വാദി ദവാസിർ 5, റാസതനൂറ 4, നജ്റാൻ 4, അറാർ 4, ഉംലജ് 3, അൽജഫർ 2, മജ്മഅ 2, അൽഖഫ്ജി 2, യാംബു 2, ഖുലൈസ് 2, ഹഫർ അൽബാത്വിൻ 2, അൽഗൂസ് 2, ഹുത്ത ബനീ തമീം 2, അൽഖർജ് 2, ഹുത്ത സുദൈർ 2, ഹുറൈംല 2, അബഹ 1, മഹായിൽ 1, നാരിയ 1, അൽനമാസ് 1, മുലൈജ 1, അൽഉല 1, ബീഷ 1, അൽബഷായർ 1, റാബിഗ് 1, അൽകാമിൽ 1, ദുബ 1, അബൂ അരീഷ് 1, താദിഖ് 1, ദുർമ 1, അൽറയീൻ 1, സുലൈയിൽ 1, സുൽഫി 1, സാജർ 1, ദവാദ്മി 1, അൽഫർഷ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.