ഇ.പി. സഗീർ അലി (പ്രസി.), അഡ്വ. തയ്യിബ് പുളിക്കൽ (ജന. സെക്ര.), മഹമൂദ് കരുവാരക്കുണ്ട് (ട്രഷ.)
റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിൽ വണ്ടൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപവത്കരണവും കോൺഗ്രസ് പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. റിയാദിലെ പാർട്ടി ആസ്ഥാനമായ സബർമതി ഓഫിസിൽവെച്ച് നടന്ന യോഗം ജില്ല കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് കല്ലുപറമ്പൻ ഉദ്ഘടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ അധ്യക്ഷത വഹിച്ചു. പുതിയ മണ്ഡലം ഭാരവാഹികളെ ജില്ല മീഡിയ കൺവീനർ റിയാസ് വണ്ടൂർ പ്രഖ്യാപിച്ചു.
ഇ.പി. സഗീർ അലി (പ്രസി.), അഡ്വ. തയ്യിബ് പുളിക്കൽ, ഫായിസ് ചെറുകോട് (ജന. സെക്ര.), മഹമൂദ് കരുവാരക്കുണ്ട് (ട്രഷ.), നസീർ വണ്ടൂർ, തൻസീം കാളികാവ് (വൈസ് പ്രസി.), അഷറഫ് ശാന്തിനഗർ, ജംഷീർ പുളമണ്ണ, സലാഹുദ്ദീൻ തിരുവാലി, സാദിഖ് വെള്ളപ്പൊയിൽ (സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ. ജില്ല ഭാരവാഹികളായ റഫീക്ക് മമ്പാട്, ബഷീർ വാണിയമ്പലം എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു. ജില്ല ജനറൽ സെക്രട്ടറി സമീർ മാളിയേക്കൽ സ്വാഗതവും സാലിഫ് സാലിഹ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.