നവാസ് അബ്ദുൽ റഷീദ്, കരീം കണ്ണപുരം
റിയാദ്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന് പുതിയ നേതൃത്വം.
2022-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയാണ് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തെരഞ്ഞെടുത്തത്. നവാസ് അബ്ദുൽ റഷീദ് (ചെയർമാൻ), കരീം കണ്ണപുരം (ചീഫ് കോഓഡിനേറ്റർ), സലിം ബാബു (ട്രഷറർ), അബ്ദുൽ നിസാർ, പി. മുഹമ്മദ് മുസ്തഫ (വൈ. ചെയർ.), ബുഷ്‌റ റിജോ (വൈ. ചെയർപേഴ്സൻ വിമൻസ് കലക്ടിവ്), സാബിറ ലബീബ് (ഹ്യൂമൻ റിസോഴ്സ് കോഓഡിനേറ്റർ), സുഹാസ് ചെപ്പളി (സി.എൽ.പി കോഓഡിനേറ്റർ), ബി.എച്ച്. മുനീബ് (കരിയർ കോഓഡിനേറ്റർ), റഷീദ് അലി (പബ്ലിക് റിലേഷൻസ്) എന്നിവരാണ് പുതിയ ഭാരവാഹികൾ. മുൻ ചെയർമാൻ ഇക്ബാൽ പുതിയ ഭാരവാഹികളെ നാമനിർദേശം ചെയ്യുകയും എക്സിക്യൂട്ടിവ് കമ്മിറ്റി ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.