പേരാമ്പ്ര റിയാദ് വെൽഫെയർ അസോസിയേഷൻ വാർഷിക സംഗമം ശറഫുദ്ദീൻ സഹറ
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പേരാമ്പ്ര റിയാദ് വെൽഫെയർ അസോസിയേഷൻ (പ്രവ) സംഘടിപ്പിച്ച ‘പ്രവ ഗ്രാൻഡ് അസംബ്ലി 2025’ ശ്രദ്ധേയമായ ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടനം കൊണ്ടും ശ്രദ്ധേയമായി. ബത്ഹയിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗം പേരാമ്പ്രക്കാരുടെ ഒത്തുചേരലായി മാറി. ഉച്ചഭക്ഷണത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് സിറാജ് മേപ്പയൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ ശറഫുദ്ദീൻ സഹറ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രവ ഉന്നതാധികാരി സമിതി ചെയർമാൻ എൻ.കെ. മുഹമ്മദ്, ഗഫൂർ കന്നാട്ടി, അബു എറയമ്പത്ത്, മുഹമ്മദ് മേപ്പയൂർ എന്നിവർ ‘പ്രവ ഇന്നലെകളിലൂടെ’ എന്ന വിഷയത്തിൽ സംസാരിച്ചു. നിലവിലുള്ള കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ഓർഗനൈസിങ് സെക്രട്ടറി ഷാഫി കൂത്താളി അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഷജീർ പുതുക്കുടി വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. രക്ഷാധികാരികളായ കുഞ്ഞമ്മദ് റീജൻസി, ബഷീർ ഐ.ബി. ടെക്, റഷീദ് പടിയങ്ങൽ എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഗഫൂർ കന്നാട്ടി (ചെയർ.), ശംസുദ്ദീൻ ചേനോളി (പ്രസി.), മുനവ്വർ ഈസ്റ്റ് പേരാമ്പ്ര (ജന. സെക്ര.), നാസർ മേപ്പയൂർ (ട്രഷ.), ഷജീർ പുതുക്കുടി (ഓർഗനൈസിങ് സെക്ര.).
ഷജീർ പുതുക്കുടി സ്വാഗതവും മുനവ്വർ നന്ദിയും പറഞ്ഞു. അസീസ് ചേനോളി, അബ്ദുല്ല പി. മരുതേരി., റസാഖ് എം.സി പേരാമ്പ്ര, താജുദ്ദീൻ ചേനോളി, ബഷീർ പേരാമ്പ്ര, മുനീർ വെള്ളിയൂർ, ഷാനിബ് കൂത്താളി, സമീർ മേപ്പയൂർ, സിറാജ് വെള്ളിയൂർ, വി.എം. മുഹമ്മദ്, അഷ്റഫ് കായണ്ണ, മുനീർ കായണ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുഞ്ഞമ്മദ് റിജൻസി, താജു ചേനോളി, മുനവ്വർ, നാസർ എന്നിവർ ചേർന്ന് മാപ്പിളപ്പാട്ടിന്റെ പാലാഴി തീർത്ത് സദസ്സിനെ ആവേശത്തിലാറാടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.