ടി.പി. രാജീവ്, തമീം അബ്ദുല്ല, പി.എം.എ. ഖാദർ
എം.ഇ.എസ് മമ്പാട് കോളജ് അലുമ്നി ജിദ്ദ ചാപ്റ്ററിന് പുതിയ നേതൃത്വം
ജിദ്ദ: എം.ഇ.എസ് മമ്പാട് കോളജ് അലുമ്നി ജിദ്ദ ചാപ്റ്റർ ജനറൽ ബോഡി യോഗം ഷറഫിയ ചെന്നൈ എക്സ്പ്രസ്സ് ഹോട്ടലിൽ നടന്നു. നിസാം പാപ്പറ്റ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അസൈൻ ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു.
സി.എം അബ്ദുറഹിമാൻ, ബഷീർ പരുത്തിക്കുന്നൻ, ഹസൈൻ പുന്നപ്പാല, നിസാം മമ്പാട്, ഹസീന അഷ്റഫ്, ലത്തീഫ് മലപ്പുറം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ മമ്പാട് സ്വാഗതവും, സലിം എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു. അടുത്ത കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.
വരണാധികാരിയായി സൈഫുദ്ദിൻ വാഴയിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 32 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളിൽ നിന്നും ഭാരവാഹികളായി ടി.പി രാജീവ് (പ്രസി.), തമീം അബ്ദുല്ല (ജന. സെക്ര.), പി.എം.എ. ഖാദർ (ട്രഷ.), സമീർ എടവണ്ണ, സാബിൽ മമ്പാട്, പി. ഷമീല (വൈ. പ്രസി.), മൂസ പാണ്ടിക്കാട്, ഷബീർ കല്ലായി, ഹസീന അഷ്റഫ് (ജോ. സെക്ര.) എന്നിവരെ തിഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.