അബ്ദുൽ നാസർ അഹ്സനി (പ്രസി.), ഫസൽ കുട്ടശ്ശേരി (ജന. സെക്ര.), കബീർ ചേളാരി (ഫിനാ. സെക്ര.)
റിയാദ്: മർകസ് ഗ്ലോബൽ കൗൺസിലിന് കീഴിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നടന്നുവരുന്ന പുനഃസംഘടനയുടെ ഭാഗമായി മർകസ് റിയാദിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ബത്ഹ അൽ മാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക കൗൺസിൽ യോഗത്തിലായിരുന്നു ഭാരവാഹി തെരഞ്ഞെടുപ്പ്.
അബ്ദുൽ നാസർ അഹ്സനി അധ്യക്ഷതവഹിച്ചു. ഫസൽ കുട്ടശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. ഐ.സി.എഫ് സൗദി നാഷനൽ സെക്രട്ടറി ഉമർ പന്നിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മർകസ് ഗ്ലോബൽ സെക്രട്ടറി അബ്ദുൽ ഗഫൂർ ജിദ്ദ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മർകസ് സൗദി നാഷനൽ സെക്രട്ടറി അഷ്റഫ് കൊടിയത്തൂർ, ഐ.സി.എഫ് റിയാദ് റീജ്യൻ സെക്രട്ടറി ഇബ്രാഹീം കരീം, സൗദി നാഷനൽ വെൽഫെയർ സെക്രട്ടറി ലുക്മാൻ പാഴുർ, റിയാദ് റീജ്യൻ വൈസ് പ്രസിഡന്റ് ഷമീർ രണ്ടത്താണി എന്നിവർ സംസാരിച്ചു.
ഫസൽ കുട്ടശ്ശേരി സ്വാഗതവും സാബു സിദ്ദീഖ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: അബ്ദുൽ നാസർ അഹ്സനി (പ്രസി.), ഫസൽ കുട്ടശ്ശേരി (ജന. സെക്ര.), കബീർ ചേളാരി (ഫിനാ. സെക്ര.), സയ്യിദ് മൻസൂർ തങ്ങൾ, ബഷീർ പറവത്ത് നാദാപുരം, ഷമീർ രണ്ടത്താണി, അസീസ് പാലൂർ, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ഇബ്രാഹിം കരീം സഖാഫി (അസോസിയേറ്റ് പ്രസിഡൻറുമാർ), അബ്ദുൽ അസീസ് സഖാഫി (ശൂറ സെക്ര.), സാബു സിദ്ദീഖ് (അലുംനി സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.