ജെ.കെ. സുബൈര്‍, അബ്ദുല്‍ ഖാദര്‍ അബൂബക്കര്‍, സുബൈര്‍ മത്താശ്ശേരി, സി.കെ. കലാം
ജിദ്ദ: ജിദ്ദ ആലുവ കൂട്ടായ്മ (ജാക്) വാര്‍ഷിക ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡിയില്‍ പി.എം. മായിന്‍കുട്ടി അധ്യക്ഷത വഹിച്ചു. സുബൈര്‍ മത്താശ്ശേരി വാര്‍ഷിക റിപ്പോര്‍ട്ടും അബ്ദുല്‍ ഖാദര്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
അഞ്ചര ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മക്ക് കഴിഞ്ഞ വര്‍ഷം നടത്താന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. ജെ.കെ. സുബൈര്‍ സ്വാഗതം പറഞ്ഞു. ഡോ. സയാവുദ്ദീന്‍, പി.എ. റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഭാരവാഹികൾ: ഡോ. സിയാവുദ്ദീന്‍, പി.എം. മായിന്‍കുട്ടി (രക്ഷാ.), ജെ.കെ സുബൈര്‍ (പ്രസി.), അബ്ദുല്‍ ഖാദര്‍ അബൂബക്കര്‍ (ജന. സെക്ര.), സുബൈര്‍ മത്താശ്ശേരി (ട്രഷ.), സി.കെ. കലാം (കോഓഡിനേറ്റര്‍), ഫൈസല്‍ അലിയാര്‍, അന്‍ഫല്‍ ബഷീര്‍ (വൈസ് പ്രസി.) എം.എ. ഹാഷിം, കെ.എ. അന്‍വര്‍ (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികള്‍. എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ടി.എ. നൗഷാദ്, ഷജീര്‍ അബൂബക്കര്‍, പി.എ. റഷീദ്, മുഹമ്മദ് റഫീഖ്, സഹീര്‍ മാഞ്ഞാലി, പി.എ. അബ്ദുല്‍ ജലീല്‍, റഫീഖ് മേത്താനം, അബ്ദുല്‍ ഹക്കീം, അജാസ് മുഹമ്മദ്, ജമാല്‍ വയല്‍ക്കര, എം.എം. ജസീര്‍, കെ.എസ്. അസീസ്, അബ്ദുസ്സമദ്, ഹിഷാം ഇബ്രാഹിം എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.