മക്ക: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സൗദി വെസ്റ്റിന് കീഴിലെ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ വാർഷിക കൗൺസിൽ സംഘടിപ്പിച്ചു. നാഷനൽ മോറൽ എജുക്കേഷൻ സെക്രട്ടറി ഉമർ പന്നിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹസൻ സഖാഫി കണ്ണൂർ അധ്യക്ഷത വഹിച്ചു. കൗൺസിലിന്റെ റിട്ടേണിങ് ഓഫീസറായ നാഷനൽ ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളം സംസാരിച്ചു.
ധാർമിക മൂല്യങ്ങളിലും സേവന മനസ്കതയിലും തൽപരരായ ഇളംതലമുറയെ വർത്തെടുക്കുന്നതിൽ മദ് റസകളും അധ്യാപകരും സമൂഹത്തിൽ വഹിക്കുന്ന പങ്ക് നിർണായക മാണെന്നും പുതിയ കാലത്തെ അധ്യാപന രീതികളിൽ ആവശ്യമായ പരിവർത്തനം നടത്തി സമൂഹ നന്മക്കായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ചാപ്റ്റർ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ ആശംസാ പ്രസംഗം നടത്തി. ഓടക്കൽ ബാസ്വിത്ത് അഹ്സനി സ്വാഗതാവും എം.എ റഷീദ് അസ്ഹരി നന്ദിയും പറഞ്ഞു.
ഐ.സി.എഫ് സൗദി വെസ്റ്റ് റൈഞ്ചിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മൊയ്ദീൻ കുട്ടി സഖാഫി (പ്രസി. ), മുസ്തഫ സഅദി ക്ലാരി ( സെക്ര.), എം.എ. റഷീദ് അസ്ഹരി ഇരിങ്ങല്ലൂർ (ഫിനാൻസ് സെക്രട്ടറി), ശംസുദ്ധീൻ ബുഖാരി, അബു മിസ്ബാഹ് (ഐ.ടി ആന്റ് വെൽഫെയർ), ഇബ്രാഹിം സഖാഫി, മുഹ്സിൻ സഖാഫി (എക്സാം), ഉസ്മാൻ സഖാഫി, അനീസ് സഖാഫി (ട്രെയിനിങ്), ഹനീഫ് ലത്വീഫി, ഇർഷാദ് ലത്തീഫി (മാഗസിൻ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.