ഐ.സി.എഫ് ജിദ്ദ റീജനൽ കൗൺസിൽ ഖലീൽ നഈമി വിഴിഞ്ഞം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഐ.സി.എഫ് ജിദ്ദ കമ്മിറ്റിക്ക് പുതിയ നേതൃത്വം രൂപവത്കരിച്ചു. ഐ.സി.എഫ് ജിദ്ദ റീജനൽ കൗൺസിൽ മക്ക പ്രൊവിൻസ് പ്രസിഡന്റ് ഖലീൽ നഈമി വിഴിഞ്ഞം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹസ്സൻ സഖാഫി അധ്യക്ഷത വഹിച്ചു.
വിവിധ സമിതികളുടെ ഒന്നര വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെൻട്രൽ സെക്രട്ടറിമാരായ സൈനുൽ ആബിദീൻ തങ്ങൾ, ഹനീഫ പെരിന്തൽമണ്ണ, അബൂ മിസ്ബാഹ് ഐക്കരപ്പടി, മുഹ്യുദ്ദീൻ കുട്ടി സഖാഫി, മൻസൂർ മാസ്റ്റർ മണ്ണാർക്കാട്, അബ്ദുൾ ഗഫൂർ പുളിക്കൽ, സക്കീർ കൊണ്ടോട്ടി എന്നിവരും സാമ്പത്തിക റിപ്പോർട്ട് അഹ്മദ് കബീറും അവതരിപ്പിച്ചു.
സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ബഷീർ ഉള്ളണം, മക്ക പ്രൊവിൻസ് സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ എന്നിവർ പുനഃസംഘടനക്ക് നേതൃത്വം നൽകി. നാഷനൽ എക്സിക്യൂട്ടിവ് അംഗം അബ്ദുറഹീം വണ്ടൂർ, പ്രൊവിൻസ് നേതാക്കളായ മുഹമ്മദ് സഖാഫി ഉഗ്രപുരം, തൽഹത്ത് കൊളത്തറ എന്നിവർ സന്നിഹിതരായിരുന്നു.
സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും മൻസൂർ മാസ്റ്റർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു. റീജനൽ സെനറ്റ് അംഗങ്ങളെയും മക്ക ചാപ്റ്റർ കൗൺസിലർമാരേയും കൗൺസിലിൽ പ്രഖ്യാപിച്ചു.
ഭാരവാഹികൾ: യഹ്യ ഖലീൽ നൂറാനി കണ്ണൂർ (പ്രസി), സൈനുൽ ആബിദീൻ തങ്ങൾ പെരുവള്ളൂർ (ജന.സെക്ര), അഹ്മദ് കബീർ പെരുമണ്ണ (ഫിനാൻസ് സെക്ര), മുഹ്യുദ്ദീൻ കുട്ടി സഖാഫി, അബ്ദുൽ കലാം അഹ്സനി കാരാത്തോട്, മുഹ്സിൻ സഖാഫി അഞ്ചച്ചവിടി (ഡെപ്യൂട്ടി പ്രസി), സെക്രട്ടറിമാർ: ഹനീഫ പെരിന്തൽമണ്ണ (സംഘടനാ ആൻഡ് ട്രെയ്നിംഗ്), മൻസൂർ മാസ്റ്റർ മണ്ണാർക്കാട് (അഡ്മിൻ ആൻഡ് ഐടി), അബ്ദുൽ റഷീദ് പന്തല്ലൂർ (പി.ആർ ആൻഡ് മീഡിയ), ഇബ്രാഹീം മുസ്ലിയാർ കോതമംഗലം (തസ്കിയ), അബ്ദുറസാഖ് കൂത്തുപറമ്പ്, യാസർ അറഫാത്ത് എ.ആർ നഗർ, സൈതലവി മാസ്റ്റർ കണ്ണമംഗലം (നോളജ്), അബ്ദുൽ ഗഫൂർ പുളിക്കൽ, അഹമ്മദ് മുഹ് യിദ്ധീൻ വാഴക്കാട്, സിയാദ് ബീമാപള്ളി, മുഹമ്മദ് ഹനീഫ ബെർക്ക (വെൽഫെയർ ആൻഡ് സർവീസ്), അബ്ദുറസാഖ് എടവണ്ണപ്പാറ (ടൂർ കോഓർഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.