പുതിയ കിസ്​വ കൈമാറി

ജിദ്ദ:  പുതിയ കിസ്​വയുടെ കൈമാറ്റം നടന്നു. പതിവുപോലെ ദുൽഹജ്ജ്​ ഒന്ന്​ ഇന്നലെയാണ്​ പുതിയ കിസ്​വ കൈമാറ്റ ചടങ്ങ്​ നടന്നത്​. സൽമാൻ രാജാവിനു വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലാണ്​ പുതിയ കിസ്​വ കഅ്​ബയുടെ  മുതിർന്ന പരിചാരകൻ ഡോ. സ്വാലിഹ്​ ബിൻ ​സൈനുൽ ആബിദ്​ അൽശുബൈതിക്ക്​ കൈമാറിയത്​. ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ സന്നിഹിതനായിരുന്നു. കിസ്​വ കൈമാറ്റ രേഖയിൽ മസ്​ജിദുൽഹറാം, മസ്​ജിദുന്നബവി കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസും  ഡോ. സ്വാലിഹ്​ അൽസുബൈത്തിയും ഒപ്പുവെച്ചു. ദുൽഹജ്ജ്​ ഒമ്പതിനാണ്​ പുതിയ കിസ്​വ കഅ്​ബയെ പുതപ്പിക്കുക. 

Tags:    
News Summary - new kisva- saudi- saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.