പു​തി​യ ജി​ദ്ദ നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ൽ ചെ​യ​ർ​മാ​ൻ വി.​പി. മു​ഹ​മ്മ​ദ​ലി ഭാ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പു​തി​യ ജി​ദ്ദ നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ൽ ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

ജി​ദ്ദ: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ജി​ദ്ദ​യി​ലെ നു​സ്ഹ ഡി​സ്ട്രി​ക്ടി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ജി​ദ്ദ നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ലി​ന്റെ (ജെ.​എ​ൻ.​എ​ച്ച്) ന​വീ​ക​രി​ച്ച മ​ൾ​ട്ടി-​ഫെ​സി​ലി​റ്റി ആ​ശു​പ​ത്രി ഭാ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​രം​ഗ​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കി​യ ച​ട​ങ്ങി​ൽ പ്ര​മു​ഖ അ​തി​ഥി​ക​ളും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ഹോ​സ്പി​റ്റ​ൽ ചെ​യ​ർ​മാ​ൻ വി.​പി. മു​ഹ​മ്മ​ദ​ലി റി​ബ​ൺ മു​റി​ച്ചാ​ണ് ആ​ശു​പ​ത്രി​യു​ടെ ഭാ​ഗി​ക ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ വി.​പി. മു​ഹ​മ്മ​ദ​ലി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​സാ​ലി​ഹ് അ​ൽ​സ​ഹ്‌​റാ​നി, താ​ജ് പോ​ളി​ക്ലി​നി​ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ചെ​റി​യ, പ്ര​ത്യേ​ക അ​തി​ഥി​യാ​യി​രു​ന്ന ആ​ദി​ൽ വ​ല്ലാ​ഞ്ചി​റ, എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ മു​ഷ്താ​ഖ് മു​ഹ​മ്മ​ദ​ലി, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് മൊ​യ്‌​തീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ശു​പ​ത്രി​യു​ടെ ഘ​ട​ന​യും ക​മീ​ഷ​നി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വി​ഡി​യോ പ്ര​ദ​ർ​ശ​ന​വും ജെ.​എ​ൻ.​എ​ച്ചി​ന്റെ ച​രി​ത്ര​വും വ​ള​ർ​ച്ച​യും അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക അ​വ​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ലി മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും ഡോ. ​മു​ശ്‍ഖാ​ത്ത് മു​ഹ​മ്മ​ദ​ലി ന​ന്ദി​യും സ​മാ​പ​ന പ്ര​സം​ഗ​വും നി​ർ​വ​ഹി​ച്ചു. അ​ക്കാ​ദ​മി​ക് ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​മി​ന മു​ഹ​മ്മ​ദ​ലി, എം.​ഒ.​ഐ ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ കെ.​എം. മു​ഹ​മ്മ​ദ് ന​വീ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു. ആ​സി​യ അ​ൻ​സാ​ർ അ​വ​താ​ര​ക​യാ​യി​രു​ന്നു.

ആ​രോ​ഗ്യ​രം​ഗ​ത്ത് ജി​ദ്ദ​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​നും സ്വ​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ ഗു​ണ​ക​ര​മാ​കു​ന്ന പു​തി​യ മു​ന്നേ​റ്റം മി​ക​ച്ച ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി​രി​ക്കു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - New Jeddah National Hospital partially begins operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.