സൗദി എയർലൈൻസിനുവേണ്ടിയുള്ള പുതിയ ഡ്രീംലൈനർ വിമാനം ജിദ്ദയിലെത്തിയപ്പോൾ
Posted On
date_range Updated On
date_range സൗദി എയർലൈൻസിന് പുതിയ ഡ്രീംലൈനർ വിമാനം
ജിദ്ദ: സൗദി എയർലൈൻസിനു വേണ്ടി പുതിയ ബോയിങ് വിമാനം ബി 787-10 (ഡ്രീംലൈനർ) ജിദ്ദയിലെത്തി. അമേരിക്കയിലെ ബോയിങ് കമ്പനി ആസ്ഥാനത്ത് നിന്നാണ് അഞ്ചാമത്തെ ഡ്രീംലൈനർ വിമാനം ജിദ്ദയിലെത്തിയത്. ഇതേ ഇനത്തിലുള്ള എട്ട് വിമാനങ്ങളാണ് സൗദി എയർലൈൻസ് ബുക്ക് ചെയ്തത്. നാല് വിമാനങ്ങൾ നേരത്തേ എത്തിയിട്ടുണ്ട്. നൂതന സാേങ്കതിക സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും ഉയർന്ന പ്രവർത്തന ശേഷിയുമുള്ളതാണ് പുതിയ വിമാനമെന്ന് 'സൗദിയ'ഡയറക്ടർ ജനറൽ സാമീ സിന്ദി പറഞ്ഞു. ദേശീയ വിമാനക്കമ്പനിക്ക് പുതിയ വിമാനങ്ങൾ കരുത്തുപകരുകയും പദ്ധതി നടപ്പാക്കുന്നതിന് സഹായമാകുകയും ചെയ്യും. ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്താണ് പുതിയ വിമാനങ്ങൾ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.