???????? ????????? ??????? ???????? ?????? ??????????????? ???????????? ??????? ????????? ??????? ?????? ???????????????

റിയാദ്​  ഇന്ത്യൻ പബ്ലിക്​ സ്​കൂളിന് പത്ത് മാസത്തിനകം പുതിയ കെട്ടിടം

റിയാദ്: റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക്​ സ്​കൂളിനായി  (സേവ) നിർമിക്കുന്ന പുതിയ കെട്ടിടത്തി​​െൻറ ശിലാസ്​ഥാപനം ഇന്ത്യൻ സ്​ഥാനപതി അഹമ്മദ് ജാവേദ് നിർവഹിച്ചു. മലസ്​ വില്ലേജിൽ അലിയ്യിബിന് അബീ ത്വാലിബ് റോഡിലാണ് 16000 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ട് കെട്ടിടങ്ങളിലായി പുതിയ സ്​കൂളി​​െൻറ  നിർമാണം തുടങ്ങിയത്. നിലവിൽ ഉലയ്യയിലെ വാടകക്കെട്ടിടത്തിലെ സ്​ഥലപരിമിതി പരിഗണിച്ചാണ് ഇൻറർനാഷനൽ സ്​കൂൾ പുതിയ കെട്ടിടത്തിലേക്ക്  മാറാൻ തീരുമാനിച്ചത്.  ആൺകുട്ടികളും പെൺകുട്ടികളുമടക്കം 3000ത്തോളം ഇന്ത്യൻ വിദ്യാർഥികൾക്ക് അത്യാധുനിക സൗകര്യങ്ങളോടെ പഠിക്കാനുള്ള സംവിധാനങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കുകയെന്ന് ശിലാസ്​ഥാപന ചടങ്ങിന് ശേഷം ഇന്ത്യൻ അംബാസഡർ അഹമദ് ജാവേദ് വ്യക്തമാക്കി. എംബസിയുടെ മേൽനോട്ടത്തിലുള്ള സ്​കൂളി​െൻറ പുതിയ കെട്ടിടം പത്ത് മാസത്തിനകം നിർമാണം പൂർത്തിയാകും.

സ്​കൂൾ കെട്ടിട നിർമാണത്തിന് അവശ്യമായ എല്ലാ സൗകര്യവും നൽകിയ സൗദി അധികൃതർക്കും ഇതിനാവശ്യമായ സ്​ഥലം വിട്ടുകൊടുത്ത സ്വദേശി പൗരനും അദ്ദേഹം നന്ദി പറഞ്ഞു. സൗദിയിൽ നിർമാണ രംഗത്തെ പ്രമുഖരായ റഖാ ഹോൾഡിങ്സ്​ കമ്പനിക്കാണ് നിർമാണച്ചുമതല. സമയബന്ധിതമായി പണി പൂർത്തീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയതായും സർക്കാറി​െൻറ എല്ലാ മേഖലയിൽ നിന്നുള്ള അനുമതി പത്രവും ലഭിച്ചതായും കമ്പനി മേധാവി തുർക്കി ബിൻ അബ്​ദുൽ അസീസ്​ ആലു സഈദ് രാജകുമാരൻ അറിയിച്ചു. വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്താൻ മെച്ചപ്പെട്ട സൗകര്യം ഒരുക്കാനുള്ള സ്​കൂളി​െൻറ ശ്രമം ശ്ലാഘനീയമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ സൗദി വിദ്യാഭ്യാസ മന്ത്രാലയം വിദേശകാര്യ വകുപ്പ് പ്രതിനിധി അബ്​ദുല്ല റാഷിദ് അൽമഈന പറഞ്ഞു. വിദ്യാർഥികളുടെ പഠന സംബന്ധമായ എല്ലാ ആവശ്യങ്ങളും പൂർത്തീകരിക്കാനുള്ള സൗകര്യങ്ങൾ മന്ത്രലായം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പുതിയ സ്​കൂൾ യാഥാർഥ്യമാകുന്നതോടെ നിലവിലുള്ളതി​െൻറ  ഇരട്ടിയോളം വിദ്യാർഥികൾക്ക് പ്രശേനം നൽകാൻ കഴിയുമെന്ന്   പ്രിൻസിപ്പൽ കെ എം അബ്​ദുൽ അസീസ്​ അറിയിച്ചു.  

Tags:    
News Summary - new building for Indian Public school within ten months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.