പുതിയ  ജിദ്ദ വിമാനത്താവളം അടുത്ത റമദാനിൽ പ്രവർത്തനം തുടങ്ങും: സിവിൽ ഏവിയേഷൻ 

ജിദ്ദ: അടുത്ത റമദാൻ ഒന്ന്​ മുതൽ   ജിദ്ദയിലെ പുതിയ വിമാനത്താവളം പ്രവർത്തിച്ച് തുടങ്ങുമെന്ന് ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അസി. മാനേജർ മുഹമ്മദ് അശ്ശത്വി അറിയിച്ചു.  റിയാദിൽ സിവിൽ ഏവിയേഷൻ ആസ്​ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
സിങ്കപൂർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ശാൻങ്കി ഇൻറർനാഷനൽ കമ്പനിക്കാണ്​ നടത്തിപ്പ്​ ചുമതല. ഇരുപത് വർഷത്തേക്കാണ്​ കരാർ.  

നടത്തിപ്പി​െൻറ അവസാനത്തെ പതിനൊന്നാം വർഷം മുതൽ വരുമാനത്തി​​െൻറ  35 ശതമാനം മുതൽ 50 ശതമാനം വരെ  രാജ്യത്തിന് നൽകുന്നതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പതിനേഴ് അന്താരാഷ്​ട്ര കമ്പനികളിൽ നിന്നാണ്​ ശാൻങ്കി ഇൻറർനാഷനൽ കമ്പനിയെ തെരഞ്ഞെടുത്തത്​. കഴിഞ്ഞ മാർച്ച് മാസത്തോടെ  കിങ്​ അബ്​ദുൽ അസീസ്​ ഇൻറർ നാഷനൽ എയർപോർട്ടി​​െൻറ 80 ശതമാനം ജോലിയും പൂർത്തീകരിച്ചതായി പ്രാദേശിക പത്രം അറിയിച്ചു.

Tags:    
News Summary - new air port-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.