റിയാദ്: നീറ്റ് പുനഃപരീക്ഷ പ്രമാണിച്ച് റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന് ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ മൈമൂന അബ്ബാസ് അറിയിച്ചു. ഞായറാഴ്ച നടക്കാനിരിക്കുന്ന പരീക്ഷയ്ക്കായുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. പരീക്ഷ സുഗമമായി നടത്തുന്നതിനായി കൃത്യമായ സമയക്രമങ്ങളും നിബന്ധനകളും ഉൾപ്പെടുത്തിയുള്ള വാർത്താക്കുറിപ്പ് അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
റിയാദ് റൗദയിലുള്ള ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സ് സെക്ഷനാണ് (അൽ ഇഹ്സാന ബിൻ അലി സ്ട്രീറ്റ്, എക്സിറ്റ് 24, റബുഅ) പരീക്ഷാ കേന്ദ്രം. സൗദി സമയം രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞ് 2.45 വരെയാണ് പരീക്ഷ നടക്കുക. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ വിദ്യാർത്ഥികൾ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പരീക്ഷാ കേന്ദ്രത്തിൻ്റെ പ്രവേശന കവാടം രാവിലെ 8.30-ന് തുറക്കും. വിദ്യാർത്ഥികൾ രാവിലെ 10.30-ന് മുമ്പായി എത്തിച്ചേരേണ്ടതാണ്. രാവിലെ 11 മണിക്ക് ഗേറ്റ് അടയ്ക്കുമെന്നും ഇതിനുശേഷം എത്തുന്നവരെ യാതൊരു കാരണവശാലും പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.