നെടുമങ്ങാട് സ്വദേശി ദമ്മാമിൽ മരിച്ചു

ദമ്മാം: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. അബ്‌ഖൈഖ് നവോദയ അൽഫറ യൂനിറ്റ് അംഗവും തിരുവനന്തപുരം നെടുമങ്ങാട് പാലോട് പെരിങ്ങമല സ്വദേശിയുമായ അബ്​ദുൽഖാദർ (59) ആണ്​ മരിച്ചത്​.

നാല് ദിവസം മുമ്പ്​ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്​തിരുന്നു. വെള്ളിയാഴ്​ച വൈകീട്ടോടെ മരണം സംഭവിച്ചു. 30 വർഷത്തോളമായി അബ്‌ഖൈഖിൽ ഹൗസ് ഡ്രൈവറാണ്​.

മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ ഖബറടക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം നടക്കുന്നു.

മകൻ ഷാനവാസ് അബ്‌ഖൈഖിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. ഭാര്യ: സൽ‍മത്ത്​ ബീവി. മറ്റുമക്കൾ: ഷഫീന, സജീറ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.