നവോദയ സാംസ്കാരിക വേദി പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range നവോദയ പുതുവർഷ കലണ്ടർ പ്രകാശനം
റിയാദ്: നവോദയ സാംസ്കാരിക വേദി റിയാദ് ഗ്ലോബൽ ട്രാവൽസുമായി സഹകരിച്ച് പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. തുടർച്ചയായ 15ാമത് വർഷമാണ് നവോദയ കലണ്ടർ പുറത്തിറക്കുന്നത്. സംഘടനയുടെ യൂനിറ്റുകൾ വഴി റിയാദിലും പരിസര പ്രദേശങ്ങളിലും കലണ്ടർ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. പ്രകാശന ചടങ്ങിൽ വൈസ് പ്രസിഡൻറ് അനിൽ മണമ്പൂർ അധ്യക്ഷത വഹിച്ചു. കുമ്മിൾ സുധീർ ഉദ്ഘാടനം നിർവഹിച്ചു. പൂക്കോയ തങ്ങൾ, ബാബുജി എന്നിവർ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും ഷാജു പത്തനാപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.