Posted On
date_range Updated On
date_range നവോദയ 'മെഗാ ക്വിസ്'2020 സംഘടിപ്പിച്ചു
ദമ്മാം: നവോദയ കലാസാംസ്കാരിക വേദി റാക്ക ഏരിയ സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരത്തിൽ റഷീദ് വിജയിയായി. ഷഹനാസ് ഹബീബ്, ശരത്കുമാർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സൂം ലൈവ് വഴി സംഘടിപ്പിച്ച മത്സരങ്ങൾ ദമ്മാം ഇന്ത്യൻ സ്കൂൾ അധ്യാപിക മെർലിൻ മാത്യു നിയന്ത്രിച്ചു. റാക്ക ഏരിയ പ്രസിഡൻറ് വിപിൻ കെ. വിമൽ അധ്യക്ഷത വഹിച്ചു.
വനിതാവേദി കൺവീനർ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്തു. നവോദയ കേന്ദ്ര ആക്ടിങ് സെക്രട്ടറി റഹീം മടത്തറ, കേന്ദ്ര വൈസ് പ്രസിഡൻറ് ഷമീം നാണത്ത് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ റാക്ക ഏരിയ ആക്ടിങ് സെക്രട്ടറി മോഹൻദാസ് സ്വാഗതവും ട്രഷറർ ഷരീഫ് തേക്കട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.