ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി അംഗത്വ കാമ്പയിൻ അജിഷ ഷാന്റി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയ ജിദ്ദ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി 2023 വർഷത്തെ അംഗത്വ കാമ്പയിന് തുടക്കമായി. ശാര തൗബ യൂനിറ്റിലെ ഷിന്റോ, സജ്ന കുടുംബത്തിന് ആദ്യ അംഗത്വം നൽകി ഏരിയ കുടുംബവേദി ജോയന്റ് കൺവീനർ അജിഷ ഷാന്റി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ രംഗത്ത് നഴ്സിങ് കൂട്ടായ്മ, ആരോഗ്യവേദി, കുടുംബവേദി, യുവജനവേദി എന്നിവയിലൂടെ മാതൃകപരമായ നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഏരിയക്ക് കീഴിൽ നടപ്പാക്കിയിട്ടുണ്ടെന്നും തുടർന്നും മികച്ച പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാൻ സാധിക്കട്ടെയെന്നും ഏരിയ പ്രസിഡൻറ് ജിജോ അങ്കമാലി പറഞ്ഞു.
ആക്ടിങ് സെക്രട്ടറി ടിറ്റോ മീരാൻ, കുടുംബവേദി കൺവീനർ ജോസഫ് സന്തോഷ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ബേബി പാലമറ്റം, ഗ്രീവർ ചെമ്മനം, കേന്ദ്ര യുവജനവേദി അംഗം ഗോപൻ നെച്ചുള്ളി, ഏരിയ കമ്മിറ്റി അംഗങ്ങളായ നിഷാദ് വർക്കി, സെബാസ്റ്റ്യൻ, ബാബു, മൊയ്തു, മുബഷിർ, ശാര തൗബ യൂനിറ്റംഗം സാന്റി, വനിതാവേദി അംഗം സൈറ ടിറ്റോ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.