നവോദയ മെംബർഷിപ് കാമ്പയിൻ ലോക കേരള സഭാംഗം ആൽബിൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: നവോദയ സാംസ്കാരിക വേദിയുടെ 2023 വർഷത്തെ അംഗത്വ വിതരണ കാമ്പയിൻ തുടങ്ങി. കേന്ദ്രതല ഉദ്ഘാടനം ലോക കേരള സഭാംഗം ആൽബിൻ ജോസഫ് ആദ്യ മെംബർഷിപ് മുജീബ് പാറമേലിനും കുടുംബവേദിയുടെ ആദ്യ മെംബർഷിപ് ഷാജി ഹസ്സൻ, നാജിയ കുടുംബത്തിനും നൽകി നിർവഹിച്ചു. നവോദയ കേന്ദ്ര പ്രസിഡന്റ് ലക്ഷ്മണൻ കണ്ടമ്പത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹീം മടത്തറ പുതുവർഷ കലണ്ടർ ലോക കേരള സഭാംഗം സുനിൽ മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു.
മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, രക്ഷാധികാരി പ്രദീപ് കൊട്ടിയം, കേന്ദ്ര കുടുംബ വേദി പ്രസിഡന്റ് നന്ദിനി മോഹൻ, ലോക കേരള സഭാംഗം സുനിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ സ്വാഗതവും ട്രഷറർ കൃഷ്ണകുമാർ ചവറ നന്ദിയും പറഞ്ഞു.
ഓൺലൈൻ അംഗത്വ കാമ്പയിനും തുടക്കമായി. 92ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഖോബാർ മുനിസിപ്പൽ അതോറിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത നവോദയ പ്രവർത്തകർക്ക് മുനിസിപ്പാലിറ്റിയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 22 ഏരിയകളിലെ 136 യൂനിറ്റുകളിൽ പുതിയ അംഗത്വം നൽകി മെംബർഷിപ് കാമ്പയിൻ ഉദ്ഘാടന ചടങ്ങുകൾ പ്രാദേശികമായി സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.