Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു
അബഹ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു. നിലമ്പൂർ ചുങ്കത്തറ പുലിമുണ്ട സ്വദേശി സൈനുൽ ആബിദ് (50) ആണ് മരിച്ചത്. 16 വര്‍ഷമായി ഖമീസ് മുശൈത്തിൽ മിനി മാർക്കറ്റ് ജീവനക്കാരനായിരുന്നു. ഒമ്പത് മാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ് തിരിച്ചെത്തിയത്. ശേഷം പ്രദേശത്തെ ബൂഫിയയില്‍ ജോലി ചെയ്തുവരികയായിരുന്നു.
നെഞ്ച് വേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഖമീസ് മുശൈത്ത് മദനി ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: കക്കാട്ടുമ്മല്‍ ഹംസ, മാതാവ്: ബീവി, ഭാര്യ: ലൈല കബീറത്ത്, മക്കള്‍: നാഷിദ, നാഫി, സഹോദരന്‍: അയ്യൂബ്. ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഖമീസിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.