Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. കരുവാരകുണ്ട് തരിശ് സ്വദേശി പടിപ്പുര അഷ്റഫ് (48) ആണ് മരിച്ചത്. 28 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ശറഫിയ്യയിൽ ഡ്രൈവർ ആയി ജോലിചെയ്തുവരികയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി വന്നത്. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതയായ ആൽപ്പറ്റ മറിയ, ഭാര്യ: ബുഷ്റ വളരാട്, മക്കൾ: ഹിബ (18), ഫിദ (16), ഫാദി (8). ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബദ്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദയിലുള്ള ഇദ്ദേഹത്തിന്റെ സഹോദരൻ ഷൗക്കത്തും മറ്റു സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.