Posted On
date_range Updated On
date_range യാത്രാരേഖയായി ഇനി ദേശീയ തിരിച്ചറിയൽ കാർഡും
സാബു മേലതിൽ
ജുബൈൽ: സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാൻ ദേശീയ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. 2020 ഫെബ്രുവരിയിൽ കോവിഡ് രൂക്ഷമായപ്പോൾ ഇത് താൽക്കാലികമായി നിർത്തിയിരുന്നു.
സ്വദേശികൾക്ക് ജിസി.സി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും ഈ രേഖ മതി. എന്നാൽ, കുടുംബ രജിസ്ട്രി കാർഡ് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) അറിയിച്ചു. കോവിഡ് കാലത്ത് യാത്രക്ക് പാസ്പോർട്ട് ഉപയോഗിക്കണമെന്നായിരുന്നു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.