കരുനാഗപ്പള്ളി/റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന പ്രതിഭ സംഗമവും ലഹരിവിരുദ്ധ ക്യാമ്പും ഞായറാഴ്ച നടക്കും. കരുനാഗപ്പള്ളി കോഴിക്കോട് ലേക്ക് വ്യൂ ഹോം സ്റ്റേ റിസോർട്ടിൽ നടക്കുന്ന ക്യാമ്പ് കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.
കൂട്ടായ്മ നൽകുന്ന ഭക്ഷ്യധാന്യ കിറ്റിന്റെ ഏഴാം വർഷത്തേക്കുള്ള ഫണ്ടിന്റെ കൈമാറ്റം പാലക്കാട് ഡെപ്യൂട്ടി കലക്ടർ സജീദ് മറവനാൽ നിർവഹിക്കും. കൊല്ലം എക്സൈസ് ഇൻസ്പെക്ടർ വിജിലാൽ ലഹരി വിരുദ്ധ ക്ലാസ് നയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും.
‘എന്റെ റേഡിയോ 91.2’ എക്സിക്യുട്ടിവ് ഡയറക്ടർ ഡോ. അനിൽ മുഹമ്മദ്, സംസ്ഥാന വനിത കമ്മീഷൻ മുൻ അംഗം അഡ്വ. എം.എസ്. താര, സാമൂഹികപ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. കഴിഞ്ഞ ഏഴു വർഷക്കാലമായി സൗദിഅറേബ്യ കേന്ദ്രമാക്കി ജീവകാരുണ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് നന്മ കരുനാഗപ്പള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.