നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ ‘നമ്മളോത്സവം 2025’ ഡോ. കെ.ആർ. ജയചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ ഇന്ത്യൻ ബ്രീസ് റസ്റ്റാറന്റുമായി സഹകരിച്ച് സംഘടിപ്പിച്ച ‘നമ്മളോത്സവം 2025’ അരങ്ങേറി. റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിലാണ് പരിപാടി നടന്നത്. ഹാസ്യ കലാകാരൻ നസീബ് കലാഭവൻ അവതരിപ്പിച്ച മാജിക്കൽ ഫിഗർ ഷോ, സാക്സോ ഫോൺ സംഗീതോപകരണ പ്രകടനത്തിലൂടെ കാണികളെ ആവേശത്തിലാക്കി. അക്ബർ ചാവക്കാട് (ജിദ്ദ), കുഞ്ഞു മുഹമ്മദ് നയിച്ച മ്യൂസിക്കൽ നൈറ്റ് എന്നിവ അരങ്ങേറി. കുട്ടികളുടെ ഫാഷൻ ഷോ, ഒപ്പന, നൃത്ത നൃത്യങ്ങൾ തുടങ്ങിയവ പരിപാടിയുടെ മാറ്റുകൂട്ടി.
ആരിഫ് വൈശ്യം വീട്ടിലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം സാമൂഹിക സാംസ്കാരിക പ്രവര്ത്തകൻ ഡോ. കെ.ആർ. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫർ അധ്യക്ഷതവഹിച്ചു. ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, ജയൻ കൊടുങ്ങല്ലൂർ, റഹ്മാൻ മുനമ്പത്ത്, അബ്ദുൽ ഖാദർ, ഷാഹിദ് അറക്കൽ, സിറാജുദ്ദീൻ ഓവുങ്ങൽ, കബീർ വൈലത്തൂർ, ഫാറൂഖ് പൊക്കുളങ്ങര, ഷഹീർ ബാബു, ഇ.കെ. ഇജാസ്, ഖയ്യും അബ്ദുല്ല, യൂനസ് പടുങ്ങൽ, ഷെഫീഖ് അലി, മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും മനാഫ് അബ്ദുല്ല നന്ദിയും പറഞ്ഞു.
നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിന്റെ ഇതുവരെയുള്ള പ്രവത്തനങ്ങൾ സംക്ഷിപ്ത രൂപത്തിൽ ഉൾപ്പെടുത്തിയ ഡോക്യൂമെന്ററി അൻവർ ഖാലിദ്, അൻസാഫ് അബ്ദുൽ വഹാബ് എന്നിവർ ചേർന്ന് അവതരിപ്പിച്ചു. ചിത്രകാരൻ, അവതാരകൻ, ഗായകൻ എന്നീ നിലകളിൽ കലാരംഗത്ത് മികച്ച സംഭാവന നൽകിയതിന് നിസാർ ഗുരുക്കൾക്ക് ഷാജഹാൻ ചാവക്കാട് ഉപഹാരം സമ്മാനിച്ചു.
പി.വി. സലിം, സയ്യിദ് ഷാഹിദ്, അലി പൂത്താട്ടിൽ, ഫിറോസ് കോളനിപ്പടി, സലിം അകലാട്, ഫായിസ് ബീരാൻ, സലിം പെരുമ്പിള്ളി, നൗഫൽ തങ്ങൾ, ശറഫുദ്ധീൻ ചാവക്കാട്, ഇ.ആർ. പ്രകാശൻ, വി.എ. സിദ്ദീഖ്, ഫായിസ് ഉസ്മാൻ, അബ്ബാസ് കൈതമുക്ക്, ജഹാംഗീർ, റഹ്മാൻ തിരുവത്ര, ഷഹബാസ് പാലയൂർ, ഫവാദ് കറുകമാട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.